Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.വി.പി.വൈ...

കെ.വി.പി.വൈ ഫെലോഷിപ്പിന്​ അപേക്ഷ ആഗസ്​റ്റ്​ 25നകം

text_fields
bookmark_border
കെ.വി.പി.വൈ ഫെലോഷിപ്പിന്​ അപേക്ഷ ആഗസ്​റ്റ്​ 25നകം
cancel

ഗവേഷണകുതുകികളായ സ്​കൂൾ/കോളജ്​ വിദ്യാർഥികൾക്ക്​ ഇക്കൊല്ലത്തെ കിഷോർ വൈജ്ഞാനിക്​ ​പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) ഫെലോഷിപ്പിന്​ അപേക്ഷിക്കാം. അടിസ്​ഥാന ശാസ്​ത്രവിഷയങ്ങളിൽ ഒന്നാം വർഷം ബി.എസ്​സി/ബി.എസ്​/ബി.സ്​റ്റാട്ട്​/ബി.മാത്​/ഇൻറഗ്രേറ്റഡ്​ എം.എസ്​സി/എം.എസ്​ കോഴ്​സുകളിൽ പഠിക്കുന്നവർക്കാണ്​ അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ കേന്ദ്ര ശാസ്​ത്ര-സാ​ങ്കേതികവകുപ്പ്​ നൽകുന്ന ഫെലോഷിപ്പിന്​ അർഹതയുണ്ടാകും. പ്രതിമാസം 5000 മുതൽ 7000 രൂപ വരെയാണ്​ സ്​കോളർഷിപ്​​. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസാണ്​ പദ്ധതി നടപ്പാക്കിയിട്ടുള്ളത്​.

'SA, SX, SB' എന്നിങ്ങനെ മൂന്ന്​ സ്​ട്രീമുകളിലാണ്​ കെ.വി.പി.വൈ ഫെലോഷിപ്​​. ഈ മൂന്ന്​ സ്​ട്രീമുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്​ഞാപനം www.kvpy.iisc.ac.inൽ നിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ആഗസ്​റ്റ്​ 25 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷാഫീസ്​ 1250 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക്​ 625 രൂപ മതി.നവംബർ 7ന്​ ദേശീയതലത്തിൽ നടത്തുന്ന കെ.വി.പി.വൈ അഭിരുചി പരീക്ഷയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ. എക്​സ്​റ്റൻഡ്​ മെറിറ്റ്​ ലിസ്​റ്റിൽ ഏകദേശം 5000 പേരെ കൂടി ഉൾപ്പെടുത്തും. കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ കെ.വി.പി.വൈ ഫെലോഷിപ്​​ തെരഞ്ഞെടുപ്പിന്​ ഇക്കുറി അഭിമുഖം ഉണ്ടാവില്ല. അഭിരുചി പരീക്ഷയുടെ മികവ്​ പരിഗണിച്ച്​ മാത്രമായിരിക്കും മെറിറ്റ്​ നിശ്ചയിക്കപ്പെടുക. കെ.വി.പി.വൈ ഫെലോഷിപ്​ സംബന്ധിച്ച കത്തിടപാടുകൾ ഇനി പറയുന്ന വിലാസത്തിലാവണം.The Convener, Kishore Vaigyanik protsahan Yojana (KVPY), Indian Institute of Science, Bengaluru - 560012. ഫോൺ: 080- 22932975, 2293 2976. E-mail: applications.kvpy@iise.ac.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KVPY Fellowship
News Summary - Application for KVPY Fellowship by August 25
Next Story