കോഴിക്കോട് എൻ.ഐ.ടി റെഗുലർ ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷിക്കാം
text_fieldsചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലെ ഫാക്കൽറ്റി തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
മികച്ചതും സ്ഥിരതയുള്ളതുമായ അക്കാദമിക് റെക്കോഡുള്ളവരും അധ്യാപനം, ഗവേഷണം എന്നിവക്ക് പ്രചോദിതരുമായ, സ്ഥാപന വികസനത്തിൽ പ്രതിജ്ഞാബദ്ധതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ഡി, ഇ.ഡബ്യു.എസ് ഉദ്യോഗാർഥികൾക്കുള്ള സംവരണം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ബാധകമായിരിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15ന് രാത്രി 11 മണി. കൂടുതൽ വിവരങ്ങൾക്ക് എൻ.ഐ.ടി.സി വെബ്സൈറ്റിന്റെ ‘റിക്രൂട്ട്മെന്റ്’ ലിങ്ക് (https://www.nitc.ac.in) സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.