ആദിവാസി മേഖലയിലെ ഉദ്യോഗാർഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ നിയമനം
text_fieldsതിരുവനന്തപുരം: ആദിവാസി സമൂഹത്തിലെ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഏപ്രിൽ 16ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാം.
അഞ്ഞൂറോളം ഒഴിവുകളുണ്ട്. പൊതുവിഭാഗത്തിൽനിന്നു പ്രത്യേക നിയമനവും വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുക. എസ്.എസ്.എൽ.സിയാണ് യോഗ്യതയെങ്കിലും അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും.
യോഗ്യതയുള്ളവർക്ക് രണ്ടു വിഭാഗത്തിലും അപേക്ഷിക്കാം. അവിവാഹിത അമ്മമാർക്കും അവരുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും മുൻഗണന. പി.എസ്.സിയുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.