കരസേനയിൽ മതാധ്യാപകരാകാം
text_fieldsകരസേനയിൽ ജൂനിയർ കമീഷൻഡ് ഓഫിസർ പദവിയിൽ മതാധ്യാപകരാകാം. ആകെ 194 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകൾ-പണ്ഡിറ്റ് 171, പണ്ഡിറ്റ് ഗൂർഖ-9, ഗ്രാന്തി (Granthi)-5, മൗലവി (സുന്നി)-5, അലവി (ശിയ)-1, പാതിരി (Padri)-2, ബോധ്മോങ്ക് (മഹായാന) -1പണ്ഡിറ്റ് ഗൂർഖ വിഭാഗത്തിൽ ഹിന്ദുക്കളെയും മൗലവി ശിയ വിഭാഗത്തിൽ ലഡാക്കി മുസ്ലിം ശിയമാരെയുമാണ് പരിഗണിക്കുക.
91-95 വരെ കോഴ്സുകളിലേക്കുള്ള റിലിജീയസ് ടീച്ചേഴ്സ് റിക്രൂട്ട്മെൻറിനായാണ് (RRT) ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവിടങ്ങളിലെ ഉദ്യോഗാർഥികളുടെ റിക്രൂട്ടിങ് മേഖല ഹെഡ്ക്വാർട്ടർ ബാംഗ്ലൂരാണ്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. ചില തസ്തികകൾക്ക് മതാചാരപ്രകാരമുള്ള മറ്റു യോഗ്യതകൾകൂടി വേണം. പണ്ഡിറ്റ്, പണ്ഡിറ്റ് ഗൂർഖ തസ്തികകൾക്ക് ഹിന്ദുക്കൾക്കാണ് അപേക്ഷിക്കാവുന്നത്. ആചാര്യ/ശാസ്ത്രി (സംസ്കൃതം) / Karamkandൽ ഏകവർഷ ഡിപ്ലോമ യോഗ്യതകൂടിയുണ്ടാവണം. ഗ്രാന്തി തസ്തികക്ക് സിഖുകാരെയാണ് പരിഗണിക്കുക. മൗലവി/മൗലവി ശിയമാർക്ക് ലഡാക്ക് സ്കൗട്ട്സ് വിഭാഗത്തിലേക്കാണ് അവസരം. മുസ്ലിം ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പാതിരി വിഭാഗത്തിലേക്ക് മതാചാരപ്രകാരമുള്ള ഫ്രീസ്റ്റ്ഹുഡ് ഉള്ളവർക്കാണ് അവസരം.
ബുദ്ധിസ്റ്റുകൾക്ക് ബോധ്മോങ്ക്/മഹായാന വിഭാഗത്തിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ജനറൽ കാറ്റഗറിയിൽപെടുന്നവർക്ക് 160 സെ.മീറ്ററിൽ കുറയാതെ ഉയരം വേണം. ഗൂർഖകൾക്കും അന്തമാൻ-നികോബാർ, ലക്ഷദ്വീപ് നിവാസികൾക്കും 155 സെ.മീറ്റർ മതി. എല്ലാ വിഭാഗങ്ങൾക്കും 77 സെ.മീറ്റർ നെഞ്ചളവുണ്ടായിരിക്കണം.
ഭാരം 50/48 കിലോഗ്രാമിൽ കുറയരുത്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി www.joinindianarmy.nic.inൽ ഫെബ്രുവരി ഒമ്പതുവരെ സമർപ്പിക്കാം. സെലക്ഷൻ നടപടിക്രമം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.