ലോക്ഡൗണിനെ സൃഷ്ടിപരമാക്കാം; അസാപ് വെബിനാറുകൾക്ക് വൻ സ്വീകാര്യത
text_fieldsആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത ്തിൽ ലോക്ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകു പ്പിനു കീഴിലെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കുന്ന വെബിനാറുകൾക്ക് വൻ സ്വീകാര്യത. അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളിൽ ഓൺലൈനായി ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
സയൻസ്, കോമേഴ്സ്, ആർട്സ്, എൻജിനീയറിങ് തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭിക്കുന്നതുമായ വ്യത്യസ്ത മേഖലകളിലെ സാധ്യതകൾ സംബന്ധിച്ച് അതത് മേഖലകളിലെ വിദഗ്ധരാണ് വെബിനാറിൽ ഉദ്യോഗാർഥികളുമായി സംവദിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറിയും അസാപ് സി.ഇ.ഒയുമായ വീണ മാധവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹരിത കെട്ടിട നിർമാണ സാങ്കേതിക വിദ്യയടക്കം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ നിരവധി പേരാണ് പങ്കെടുത്തത്.
മാർച്ച് 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാദിവസവും രാവിലെ 11നും വൈകുന്നേരം നാലിനുമാണ് വെബിനാർ. http://skillparkkerala.in/news_and_events/webinars/ എന്നതാണ് ലിങ്ക്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ഒരുക്കിയിട്ടുണ്ട്. http://asapkerala.gov.in/online-learning-resources/ വിശദവിവരങ്ങൾക്ക് www.asapkerala.gov.in / www.skillparkkerala.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.