എൻ.ടി.പി.സിയിൽ അസിസ്റ്റൻറ് എൻജിനീയർ, കെമിസ്റ്റ്
text_fieldsഎൻ.ടി.പി.സി ലിമിറ്റഡ് പ്രവൃത്തി പരിചയമുള്ള അസിസ്റ്റൻറ് എൻജിനീയർമാരെയും അസിസ്റ്റൻറ് കെമിസ്റ്റുകളെയും തേടുന്നു. ന്യൂഡൽഹി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്.
ഇന്ത്യയിലെ വിവിധ പ്രോജക്ടുകളിൽ ഷിഫ്റ്റ് ഓപറേഷനിലേക്കാണ് നിയമനം. തസ്തികകളും ഒഴിവുകളും യോഗ്യതാമാനദണ്ഡങ്ങളും ചുവടെ. ശമ്പളനിരക്ക് 30,000-1,20,000 രൂപ. അസിസ്റ്റൻറ് എൻജിനീയർ (ഇ.ഒ ഗ്രേഡ്), ഒഴിവുകൾ 200 (ഇലക്ട്രിക്കൽ 90, മെക്കാനിക്കൽ 70, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ 40), യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം.
തെർമൽ/ഗ്യാസ് പ്ലാൻറിൽ ഓപറേഷൻ/മെയിൻറനൻസ്/ഇറക്ഷൻ/കൺസ്ട്രക്ഷൻ എൻജിനീയറിങ്ങിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി 30. അസിസ്റ്റൻറ് കെമിസ്റ്റ് (ഇ.ഒ ഗ്രേഡ്) ഒഴിവുകൾ 30, യോഗ്യത: എം.എസ്സി കെമിസ്ട്രി, 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് പ്രോസസ്, വാട്ടർ അനാലിസിസ്, കോൾ സാംപ്ലിങ് ആൻഡ് അനാലിസിസ്, ഓയിൽ അനാലിസിസ് മുതലായവയിൽ ഒരുവർഷത്തെയെങ്കിലും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30. എസ്.സി/എസ്.ടി/പി.ഡബ്ലൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ മിനിമം പാസ്മാർക്ക് മതിയാകും.
പ്രായപരിധിയിലും ചട്ടപ്രകാരമുള്ള ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ntpccareers.net, www.ntpc.co.inൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി മാർച്ച് 10നകം സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് ജനറൽ/ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് 300 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്ത ഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. സബ്ജക്ട് നോളഡ്ജ് ടെസ്റ്റ്, അഭിരുചി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.