സിഡ്ബിയിൽ അസിസ്റ്റന്റ് മാനേജർ; 100 ഒഴിവ്
text_fieldsസ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ ജനറൽ സ്ട്രീം) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട് (ജനറൽ 41, ഒ.ബി.സി 28, ഇ.ഡബ്ല്യൂ.എസ് 10, എസ്.സി 12, എസ്.ടി ഒമ്പത്). നാല് ഒഴിവുകളിൽ ഭിന്നശേഷിക്കാരെ നിയമിക്കും.
ശമ്പളം: 28,150 -55,600 രൂപ. വിജ്ഞാപനം www.sidbi.inൽ. യോഗ്യത: പി.ജി (കോമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയക്കാർക്ക് മുൻഗണന) അല്ലെങ്കിൽ നിയമ, എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സി.എ, സി.എസ്, സി.ഡബ്ല്യൂ.എ, സി.എഫ്.എ, സി.എം.എ അല്ലെങ്കിൽ പിഎച്ച്.ഡി. പ്രായം: 21-28. നിയമാനുസൃത ഇളവുണ്ട്.
അപേക്ഷ ഫീസ് 1100 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. ജനുവരി മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.