ബാങ്ക് ഓഫ് ബറോഡ പ്രഫഷനലുകളെ തേടുന്നു
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ബറോഡയുടെ വിവിധ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്ക് പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്നു. 83 തസ്തികകളിലായി ആകെ 591 ഒഴിവുകളുണ്ട്. പ്രധാന ഒഴിവുകൾ ചുവടെ:
ഫിനാൻസ്: മാനേജർ ബിസിനസ് ഫിനാൻസ്-1, എം.എസ്.എം.ഇ: ബാങ്കിങ് റിലേഷൻഷിപ് മാനേജർ 120, റിലേഷൻഷിപ് സീനിയർ മാനേജർ -120, സോണൽ പ്രിസ് മാനേജർ -മർച്ചന്റ് ബിസിനസ് അക്വയറിങ് -13, എ.ടി.എം/കിയോസ്ക് ബിസിനസ് യൂനിറ്റ് മാനേജർ -10, മാനേജർ -എ.ഐ. എൻജിനീയർ -10, മർച്ചന്റ് അക്വയറിങ് ഓപറേഷൻസ് ടീം -10, ന്യൂ ഏജ് മൊബൈൽ ബാങ്കിങ് ആപ് പ്രോഡക്ട് മാനേജർ -10, യു.ഐ/യു.എക്സ് സ്പെഷലിസ്റ്റ്/യൂസബിലിറ്റി -8, റിസീബിൾസ് മാനേജ്മെന്റ്: സോണൽ മാനേജർ 27, റീജനൽ മാനേജർ -40, ഏരിയ മാനേജർ- 120, ഇൻഫർമേഷൻ ടെക്നോളജി: സീനിയർ ക്ലൗഡ് എൻജിനീയർ -6, എന്റർ പ്രൈസ് ആർക്കിടെക്ട്-6.
കോഓപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെഡിറ്റ്: പ്രോഡക്ട് സെയിൽസ് മാനേജർ-ട്രാൻസാക്ഷൻ ബാങ്കിങ് -5, സീനിയർ പ്രോഡക്ട് സെയിൽസ് മാനേജർ-ട്രാൻസാക്ഷൻ ബാങ്കിങ് -5, റിലേഷൻഷിപ് മാനേജർ -എം.എൻ.സി 6, റിയൽ എസ്റ്റേറ്റ് 6, കൺഗ്ലോമറേറ്റ് -6, ക്രെഡിറ്റ് ലൈഫ് 6.
മറ്റു ഒഴിവുകളും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങളും സെക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം -www. bankofbaroda.co.in/career ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. (പരസ്യനമ്പർ BOB/HRM/REC/ANT 2024/06). ഓൺലൈനായി നവംബർ 19 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.