ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഫിസർ: 400 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര മിഡിൽ മാനേജ്മെന്റ് ഗ്രേഡിൽ (സ്കെയിൽ 2 & 3) ഓഫിസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofmaharashtra.in/careers ലിങ്കിലുണ്ട്. ഓഫിസർ സ്കെയിൽ-2ൽ 300 ഒഴിവുകളും ഓഫിസർ സ്കെയിൽ-3ൽ 100 ഒഴിവുകളും ലഭ്യമാണ്. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. (എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി) JAIIB & CAIIB ജയം അഭിലഷണീയം. അല്ലെങ്കിൽ സി.എ/സി.എം.എ/സി.എഫ്.എ പ്രഫഷനൽ യോഗ്യതയുണ്ടാകണം.
ഓഫിസർ സ്കെയിൽ-2 തസ്തികക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. ക്രെഡിറ്റ് മേഖലയിൽ ബ്രാഞ്ച് ഹെഡ്/ഇൻചാർജ് ആയി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 25-35 വയസ്സ്. ശമ്പളനിരക്ക് 48170-69810 രൂപ.
ഓഫിസർ സ്കെയിൽ-3 തസ്തികക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. ഇതിൽ ഒരുവർഷമെങ്കിലും ബ്രാഞ്ച് മാനേജർ /ഹെഡ് ആയി ജോലിചെയ്തിരിക്കണം. പ്രായപരിധി 25-38 വയസ്സ്. ശമ്പളനിരക്ക് 63840-78230 രൂപ.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷഫീസ് 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 118 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ജൂലൈ 25 വരെ അപേക്ഷിക്കാം. ഓൺലെൻ സെലക്ഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.