പൊതുമേഖല ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ, മാനേജ്മെൻറ് ട്രെയിനി തസ്തികകളിൽ നിയമനം
text_fieldsപൊതുമേഖല ബാങ്കുകളിൽ പ്രാബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയ്നി തസ്തികയിൽ 1167 ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻറിനായി ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ നിയമനത്തിനായി ഓരോ ബാങ്കിലും ലഭ്യമായ ഒഴിവുകൾ ചുവടെ:
ബാങ്ക് ഓഫ് ഇന്ത്യ -734, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് -83, യൂക്കോ ബാങ്ക് -350, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിയമനം നടക്കുേമ്പാൾ ഒഴിവുകൾ ഇരട്ടിയിലധികമാകാനാണ് സാധ്യത.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം.
പ്രായം: 1.8.2020ൽ 20-30 വയസ്സ്. 2.8.1990നു മുേമ്പാ 01.08.2000നു ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശസാനുസരണം അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 26നകം സമർപ്പിക്കണം. അപേക്ഷഫിസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനായി ഫീസ് അടക്കാം.
സെലക്ഷൻ: ഒക്ടോബർ 3, 10, 11 തിയതികളിലായി ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി ഓൺലൈൻ പരീക്ഷ, നവംബർ 28ന് നടത്തുന്ന മെയിൻ ഓൺലൈൻ പരീക്ഷ, ജനുവരി/െഫബ്രുവരിയിൽ സംഘടിപ്പിക്കുന്ന വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും മെയിൻ പരീക്ഷക്ക് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തി പരീക്ഷ കേന്ദ്രം.
പ്രിലിമിനറിയിൽ ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിന്. 60 മിനിറ്റ് സമയം ലഭിക്കും.പ്രിലിമിനറിയിൽ യോഗ്യത നേടുന്നതോടെയാണ് മെയിൻ പരീക്ഷക്ക് ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾ www.ibps.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.