ബി.സി.ജി വാക്സിൻ ലബോറട്ടറിയിൽ മെക്കാനിക്, സീനിയർ ലബോറട്ടറി അസിസ്റ്റൻറ്
text_fieldsചെന്നൈയിലെ ബി.സി.ജി വാക്സിൻ ലബോറട്ടറിയിൽ ഗ്രൂപ് സി തസ്തികകളിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്- മൂന്ന് ഒഴിവ്, സീനിയർ ലബോറട്ടറി അസിസ്റ്റൻറ് -ഒരു ഒഴിവ് എന്നിങ്ങനെയാണുള്ളത്.
മെക്കാനിക്: യോഗ്യത- മെട്രിക്കുലേഷൻ വിജയം/തത്തുല്യം, ഫിറ്റർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ െഎ.ടി.െഎ. മൂന്നു വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം- 19,900-63,200 രൂപ.
സീനിയർ ലബോറട്ടറി അസിസ്റ്റൻറ്: സയൻസിൽ പ്രീ യൂനിവേഴ്സിറ്റി/ ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം. ലബോറട്ടറി ടെക്നോളജിയിൽ ഡിേപ്ലാമയോ അംഗീകൃത ബാക്ടീരിയോളജിക്കൽ ജോലിയിൽ പരിശീലനമോ ലബോറട്ടറി ജോലിയിൽ രണ്ടുവർഷത്തെ പരിചയമോ ഉള്ളവർക്ക് മുൻഗണന. ശമ്പളം: 21,700-69,100 രൂപ. പ്രായം: രണ്ടു തസ്തികകളിലും 18-35 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്. www.dirbcglab.gov.in എന്ന വെബ്സൈറ്റിൽ www.59.98.47.184/appointment എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി മാർച്ച് 25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.