വ്യോമസേനയിൽ കമീഷൻഡ് ഓഫിസറാകാം
text_fieldsഭാരതീയ വായുസേനയിൽ ഫ്ലൈയിങ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ഓഫിസറാകാം. 2026 ജനുവരിയിലാരംഭിക്കുന്ന കോഴ്സുകളിലേക്ക് (01/2025) എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയും എൻ.സി.സി സ്പെഷൽ എൻട്രി വഴിയുമാണ് പ്രവേശനം. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദവിവരങ്ങൾ https://afcat/cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
വിവിധ ബ്രാഞ്ചുകളിലായി 336 ഒഴിവുകളുണ്ട്. ഫ്ലൈയിങ് -പുരുഷന്മാർ 21, വനിതകൾ -ഒമ്പത്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) എയ്റോണോട്ടിക്കൽ എൻജിനീയർ, ഇലക്ട്രോണിക്സ്: പുരുഷന്മാർ 95, വനിതകൾ 27, മെക്കാനിക്കൽ 53-14, ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്- 14-3, അഡ്മിനിസ്ട്രേഷൻ -42-11, ലോജിസ്റ്റിക്സ്- 13-3, അക്കൗണ്ട്സ്- 11-2, എജുക്കേഷൻ- 7-2, മെറ്റിയോറോളജി- 7-2, എൻ.സി.സി സ്പെഷൽ എൻട്രി വഴി ഫ്ലൈയിങ് ബ്രാഞ്ചിൽ സി.ഡി.എസ്.ഇ ഒഴിവുകളിൽ 10 ശതമാനത്തിലും നിയമനം ലഭിക്കും.
ഫ്ലൈയിങ് ബ്രാഞ്ചിൽ 14 വർഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിൽ 10-14 വർഷവും ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറായി സേവനമനുഷ്ഠിക്കാം. ഈ കാലയളവിൽ പെൻഷന് അർഹതയില്ല. തുടർന്ന് ലഭ്യമായ ഒഴിവുകളിൽ അർഹതയുള്ളവർക്ക് സ്ഥിരം കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. ഫ്ലൈയിങ് ഓഫിസറായി 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ് നിയമിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ 2026 ജനുവരി മുതൽ 52-62 ആഴ്ചത്തെ പരിശീലനം നൽകും. പരിശീലനകാലത്ത് ഫ്ലൈറ്റ് കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.