ഗ്വാളിയർ എയർഫോഴ്സ് സ്കൂളിൽ അധ്യാപകരാവാം; അപേക്ഷ ജനുവരി 15 വരെ, പരീക്ഷ ജനുവരി 30ന്
text_fieldsഗ്വാളിയറിലെ (മധ്യപ്രദേശ്) എയർഫോഴ്സ് സ്കൂളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറത്തിെൻറ മാതൃകയും www.no1airforceschoolgwl.comൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. സെലക്ഷൻ ടെസ്റ്റ് ജനുവരി 30ന്.
തസ്തിക:
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി): ആകെ ആറ് ഒഴിവ് (ഹിസ്റ്ററി-1, ജിയോഗ്രഫി-1, പൊളിറ്റിക്കൽ സയൻസ്-1, പെയിൻറിങ്-1, ഫിസിക്കൽ എജുക്കേഷൻ-1, സൈക്കോളജി-1.
ഹെഡ്മിസ്ട്രസ്-1, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി)- സയൻസ്-2, ഇംഗ്ലീഷ്-1, ഹിന്ദി-1, സോഷ്യൽ സ്റ്റഡീസ്-1, സംസ്കൃതം-1, സ്പോർട്സ്/ഗെയിംസ്-1, ആർട്ട് ആൻഡ് ക്രാഫ്റ്റ്-1, കമ്പ്യൂട്ടർ-1, മ്യൂസിക്-1.
പ്രൈമറി ടീച്ചേഴ്സ് (പി.ആർ.ടി.എസ്) ഒഴിവ്-9, ജൂനിയർ ലൈബ്രേറിയൻ-1, ഓഫിസ് സൂപ്രണ്ട് -1, സയൻസ് ലാബ് അറ്റൻഡൻറ്-1, കരാട്ടേ ഇൻസ്ട്രക്ടർ (പാർട്ട്ടൈം-1), ഡാൻസ് ടീച്ചർ (പാർട്ട്ടൈം-1).
യോഗ്യത, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടി മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ The Principal, No-1, Airforce School, Bhinal Road, Maharajpur, Gwalior-474020 (MP) എന്ന വിലാസത്തിൽ ജനുവരി 15 വരെ സ്വീകരിക്കും. സെക്ഷൻ ടെസ്റ്റ് ജനുവരി 30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.