ഭെല്ലിൽ ട്രേഡ് അപ്രൻറിസ് ഒഴിവുകൾ
text_fieldsകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണുള്ളത്.
ഫിറ്റർ -19, ടർണർ -അഞ്ച്, ഇലക്ട്രീഷൻ -ആറ്, ഇലക്ട്രേണിക് മെക്കാനിക് -32, മെഷിനിസ്റ്റ് -അഞ്ച്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) -രണ്ട്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) -ആറ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -മൂന്ന്, ഇലക്ട്രോ േപ്ലറ്റർ -നാല്, വെൽഡർ -മൂന്ന്, കോപ (COPA) -65 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത െഎ.ടി.െഎകളിൽ നിന്നും എൻസിവിറ്റി സ്കീമിൽ ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസില്ല. ഉയർന്ന പ്രായപരിധി 25 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക http://bel-india.com/ ൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.