ഭെല്ലിൽ 66 പ്രബേഷനറി എൻജിനീയർ
text_fields
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയർ തസ്തികയിൽ 66 ഒഴിവുണ്ട്. ഇലക്ട്രോണിക്സ് (33), മെക്കാനിക്കൽ (20), കമ്പ്യൂട്ടർ സയൻസ് (10), സിവിൽ (മൂന്ന്) എന്നിങ്ങനെയാണ് ഒഴിവ്.
എ.ഐ.സി.ടി.ഇ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ബംഗളൂരു, ഗാസിയാബാദ്, പുണെ, ഹൈദരാബാദ്, ചെന്നൈ, മച്ചിലിപട്ടണം, പഞ്ജകുല, കോട്ട്ദ്വാര, നവി മുംബൈ എന്നിവിടങ്ങളിലായിരിക്കും നിയമനം.
ഉയർന്ന പ്രായപരിധി 25 വയസ്സ്, 2017 ഏപ്രിൽ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 16,400-40,500 നിരക്കിലാണ് ശമ്പളം ലഭിക്കുക. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജൂലൈ രണ്ടിനാണ് എഴുത്തുപരീക്ഷ. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുക. ജൂലൈ 24ന് ഫലം പ്രഖ്യാപിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പരിശീലനമായിരിക്കും. മൂന്നു വർഷത്തേക്ക് ബോണ്ട് ഉണ്ടായിരിക്കും. ഈ കാലാവധി പൂർത്തിയാക്കാതെ ജോലി ഉപേക്ഷിക്കുന്നവർ മൂന്നു ലക്ഷം രൂപ നൽകേണ്ടിവരും.
ജനറൽ/ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് 500 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഓൺലൈനായി ഫീസ് അടക്കാം.
http://bel-india.com എന്ന വെബ്സൈറ്റ് വഴി മേയ് 11 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.