ഭെല്ലിൽ ഡെപ്യൂട്ടി എൻജിനീയർമാർ
text_fieldsകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നവരത്ന കമ്പനിയായ ഭെല്ലിലെ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) ബംഗളൂരു യൂനിറ്റിലേക്ക് എൻജിനീയർമാരെ നിയമിക്കുന്നു.
ഡെപ്യൂട്ടി എൻജിനീയർ കമ്പ്യൂട്ടർ സയൻസിൽ 18 ഒഴിവുകളും ഡെപ്യൂട്ടി എൻജിനീയർ ഇലക്ട്രോണിക്സിൽ അഞ്ച് ഒഴിവുകളുമാണുള്ളത്. ജനറൽ-12, ഒ.ബി.സി-05, എസ്.സി-04, എസ്.ടി-02 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു വർഷത്തെ തൊഴിൽപരിചയം ഉണ്ടായിരിക്കണം.
യോഗ്യത: ഡെപ്യൂട്ടി എൻജിനീയർ കമ്പ്യൂട്ടർ സയൻസ്- ബി.ഇ/ബി.ടെക്/ എ.എം.െഎ.ഇ./ ബി.എസ്സി. എൻജിനീയറിങ് ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിന് മാത്രം.
ഡെപ്യൂട്ടി എൻജിനീയർ ഇലക്ട്രോണിക്സ്- ബി.ഇ./ബി.ടെക്/എ.എം.െഎ.ഇ/ ബി.എസ്സി എൻജിനീയറിങ് ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രേണിക്സ്, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനും മാത്രം.
ഉയർന്ന പ്രായപരിധി ഫെബ്രുവരി ഒന്നിന് 26 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷഫീസ് 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. www.bel-india.com എന്ന വെബ്സൈറ്റിൽ അപേക്ഷ മാതൃക ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: DY.GEN.MANAGER (HR/Mil Com), Military Communication SBU, Bharat Electronics Limited, Jalahalli Post, Bengaluru-560013. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 14.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.