ബയോടെക് ഇൻഡസ്ട്രിയൽ ട്രെയിനിങ് പ്രോഗ്രാം
text_fieldsകേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ 2022-23 വർഷത്തെ ബയോടെക് ഇൻഡസ്ട്രിയൽ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണ് പരിശീലനം. ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സിൽ ബി.ഇ/ബി.ടെക്/എം.എസ്.സി/എം.ടെക്/എം.വി.എസ്.സി/എം.ബി.എ ബിരുദമെടുത്തവർക്കും ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ബയോടെക് വ്യവസായ സംരംഭങ്ങളിൽനിന്ന് പ്രായോഗിക നൈപുണ്യവും പ്രവൃത്തിപരിചയവും ലഭ്യമാക്കുന്നതോടൊപ്പം ഇൻഡസ്ട്രിക്കാവശ്യമായ സമർഥരായ ഉദ്യോഗാർഥികളെ കണ്ടെത്താനും പരിശീലനം സഹായകമാവും. പരിശീലനകാലം കേന്ദ്ര ബയോടെക്നോളജി വകുപ്പ് പ്രതിമാസം നൽകുന്ന 10,000 രൂപ സ്റ്റൈപന്റിന് പുറമെ പരിശീലനം നൽകുന്ന കമ്പനിയിൽനിന്ന് 9000 രൂപ കൂടി ലഭിക്കും.
വിശദവിവരങ്ങൾ www.rcb.res.in, www.dbtindia.gov.in എന്നീ വെബ്സൈറ്റുകളിൽ. തിങ്കളാഴ്ച മുതൽ ഫെബ്രുവരി ഏഴുവരെ വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.