ബിറ്റ്സാറ്റ്-2022: ഓൺലൈൻ അപേക്ഷ ഇപ്പോൾ
text_fieldsബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഡിഗ്രി ദേശീയതല ആദ്യ അഡ്മിഷൻ ടെസ്റ്റ് (ബിറ്റ്സാറ്റ്-2022) ജൂൺ 20-26 വരെ നടക്കും. ഓൺലൈൻ ടെസ്റ്റാണിത്. രണ്ടുതവണകളായാണ് ടെസ്റ്റ് നടത്തുക. ഒരാൾക്ക് രണ്ടുതവണയും ടെസ്റ്റിൽ പങ്കെടുക്കാം. രണ്ടാം ടെസ്റ്റ് ജൂലൈ 22-26 വരെ നടത്തും.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, മാത്തമാറ്റിക്സ്/ബയോളജി 130 ചോദ്യങ്ങളുണ്ടാവും. മൾട്ടിപ്പിൾ ചോയ്സ്. ശരി ഉത്തരത്തിന് മൂന്നു മാർക്ക്. തെറ്റിയാൽ ഓരോ മാർക്ക് കുറയും. തിരുവനന്തപുരവും കൊച്ചിയും പരീക്ഷകേന്ദ്രങ്ങളാണ്. വിദേശത്ത് ദുബൈ, കാഠ്മണ്ഡു എന്നിവിടങ്ങളിലാണ്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ 2021 വർഷം പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്കും 2022 വർഷം പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഈ വിഷയങ്ങൾക്ക് ഓരോന്നിനും 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. ഇംഗ്ലീഷ് പ്രാവീണ്യമുള്ളവരാകണം. വിജ്ഞാപനം, ബ്രോഷർ എന്നിവ www.bitsadmission.comൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫീസ് ഒറ്റത്തവണത്തേക്ക് പുരുഷന്മാർക്ക് 3400, വനിതകൾക്ക് 2900. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 21.
മെറിറ്റടിസ്ഥാനത്തിൽ വിവിധ കാമ്പസുകളിലായി ബി.ഇ (കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്), ബി.ഫാം എം.എസ്.സി (ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറൽ സ്റ്റഡീസ്, ഇക്കണോമിക്സ്) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ 'ബിറ്റ്സാറ്റ്' ബ്രോഷറിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.