പ്ലസ് ടു കഴിഞ്ഞവർക്ക് ഏഴിമലയിൽ ബി.ടെക് കേഡറ്റ് എൻട്രി
text_fieldsനാവികസേനയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നാലു വർഷത്തെ എൻജിനീയറിങ് പഠനം പൂർത്തിയാക്കി എക്സിക്യൂട്ടീവ്/ടെക്നിക്കൽ ബ്രാഞ്ചിൽ ഓഫിസറാകാം. 35 ഒഴിവുകളുണ്ട്. വനിതകൾക്ക് പരമാവധി 10 ഒഴിവുകൾ ലഭിക്കും. ബി.ടെക് കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ ജൂലൈയിൽ ആരംഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ൽ. ഓൺലൈനായി ജനുവരി 20 വരെ അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത് സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിക്കണം. 2005 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസസ്വേണം. വൈകല്യങ്ങൾ പാടില്ല.
തെരഞ്ഞെടുപ്പ്: ജെ.ഇ.ഇ മെയിൻ 2023 റാങ്ക് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി ) മുമ്പാകെ അഭിമുഖത്തിന് ക്ഷണിക്കും. ബാംഗ്ലൂർ, വിശാഖപട്ടണം, ഭോപാൽ, കൊൽക്കത്ത എന്നിവിടങ്ങളിൽ മാർച്ച് മുതൽ അഭിമുഖം തുടങ്ങും. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ് അടക്കം അഞ്ചു ദിവസത്തോളം നീളുന്ന അഭിമുഖത്തിൽ ആദ്യമായി പങ്കെടുക്കുന്നവർക്ക് എ.സി ട്രെയിൻ ടിക്കറ്റ് നിരക്ക് ലഭിക്കും. അഭിമുഖത്തിന്റെ മാർക്കടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കി വൈദ്യപരിശോധന നടത്തിയാണ് നിയമനം.
പരിശീലനം: തിരഞ്ഞെടുക്കുന്നവർക്ക് നാലു വർഷത്തെ ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പഠിക്കാം. മുഴുവൻ പഠന പരിശീലന ചെലവുകളും നാവികസേന വഹിക്കും. വിജയികൾക്ക് ജെ.എൻ.യു ബി.ടെക് ബിരുദം സമ്മാനിക്കും. പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകളെ പെർമനന്റ് കമീഷൻ നൽകി ഓഫിസറായി 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. മറ്റു നിരവധി ആനുകൂല്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.