Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദേശീയ സ്ഥാപനത്തിൽ...

ദേശീയ സ്ഥാപനത്തിൽ ബി.​ടെ​ക് ഫ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്

text_fields
bookmark_border
B.Tech Fire Engineering
cancel

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ നാ​ഗ്പൂ​രി​ലു​ള്ള നാ​ഷ​ന​ൽ, ഫ​യ​ർ സ​ർ​വി​സ് കോ​ള​ജി​ൽ 2024-25 വ​ർ​ഷ​ത്തെ ബി.​ടെ​ക് ഫ​യ​ർ എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. 60 സീ​റ്റു​ക​ളു​ണ്ട്. ജെ.​ഇ.​ഇ മെ​യി​ൻ 2024 റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​ഡ്മി​ഷ​ൻ ബ്രോ​ഷ​ർ www.nfscnagpur.nic.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ് 500 രൂ​പ. പ​ത്താ​മ​ത് ബാ​ച്ചി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

യോ​ഗ്യ​ത: ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കെ​മി​സ്ട്രി/ ബ​യോ​ടെ​ക്നോ​ള​ജി/ ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഹ​യ​ർ​​സെ​ക്ക​ൻ​ഡ​റി/ പ്ല​സ്ടു/ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ജെ.​ഇ.​ഇ മെ​യി​ൻ 2024 റാ​ങ്ക് പ​ട്ടി​ക​യി​ലു​ണ്ടാ​ക​ണം.

പു​രു​ഷ​ന്മാ​ർ​ക്ക് ഉ​യ​രം 165 സെ.​മീ​റ്റ​റി​ൽ കു​റ​യ​രു​ത്. നെ​ഞ്ച​ള​വ് 81-86 സെ.​മീ​റ്റ​ർ, ഭാ​രം 50 കി​ലോ​യി​ൽ കു​റ​യ​രു​ത്. വ​നി​ത​ക​ൾ​ക്ക് ഉ​യ​രം 157 സെ.​മീ​റ്റ​ർ, ഭാ​രം 46 കി​ലോ​ഗ്രാ​മി​ൽ കു​റ​യ​രു​ത്. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. ആ​ർ.​ടി.​എം നാ​ഗ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്താ​ണ് നാ​ലു​വ​ർ​ഷ​ത്തെ കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

വാ​ർ​ഷി​ക ട്യൂ​ഷ​ൻ​ഫീ​സ് 15,000 രൂ​പ, ​െഡ​വ​ല​പ്മെ​ന്റ് ഫീ​സ് 5000 രൂ​പ, മ​റ്റ് ഫീ​സ്-4000 രൂ​പ, ഹോ​സ്റ്റ​ൽ ഫീ​സ് 18,000 രൂ​പ അ​ട​ക്കം പ്ര​തി​വ​ർ​ഷം മൊ​ത്തം 42,000 രൂ​പ അ​ട​ക്ക​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്ക​ണം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് nfscnagpur-mha@nic.in എ​ന്ന ഇ-​മെ​യി​ലി​ലും 0712-2982225 എ​ന്ന ഫോ​ൺ​ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Tech Fire EngineeringNational Institution
News Summary - B.Tech Fire Engineering in National Institution
Next Story