ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ ട്രെയിനി
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.െഎ.എസ്) ട്രെയിനികളെ നിയമിക്കുന്നു. 103 ഒഴിവുകളാണുള്ളത്.ഗ്രാേജ്വറ്റ് എൻജിനീയർ ട്രെയിനി: യോഗ്യത-എൻജിനീയറിങ് ബി.ടെക് അല്ലെങ്കിൽ തത്തുല്യം.
മാസവേതനം: 35,000. സയൻസ് ഗ്രാേജ്വറ്റ് ട്രെയിനി: നാചുറൽ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യേയാഗ്യത. മാസവേതനം: 35,000.
ഡിേപ്ലാമ ട്രെയിനി: ഡിേപ്ലാമ (എൻജിനീയറിങ്/ ടെക്നോളജി) മാസവേതനം: 30,000. 2018 ജനുവരി ഒന്നിന് 35 വയസ്സോ അതിൽ താഴെയുള്ളവർക്കോ അപേക്ഷിക്കാം.
അപേക്ഷകൾ ഒാൺലൈനായി www.bis.gov.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 25വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.