സി-ടെറ്റ് 2023 ജൂലൈ-ആഗസ്റ്റിൽ; ഓൺലൈൻ അപേക്ഷ 26വരെ
text_fieldsകേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്-2023) ജൂലൈ/ആഗസ്റ്റ് മാസത്തിൽ ദേശീയതലത്തിൽ നടത്തും. മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം.
പരീക്ഷാതീയതി പിന്നീട് അറിയിക്കും. സി.ബി.എസ്.ഇക്കാണ് പരീക്ഷാച്ചുമതല. കേരളത്തിൽ ആലപ്പുഴ, എറണാകുളം (കൊച്ചി), കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
സി-ടെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് ടീച്ചറാകാൻ പേപ്പർ ഒന്നും ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ് ടീച്ചറാകാൻ പേപ്പർ രണ്ടും എഴുതി യോഗ്യത നേടണം. പരീക്ഷാഘടന, സിലബസ്, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ അടക്കം വിശദ വിവരങ്ങളടങ്ങിയ സി-ടെറ്റ് 2023 വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://ctet.nic.in ൽ ലഭിക്കും. മേയ് 26വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.