മഞ്ചേരി ഐ.സി.എ കാമ്പസിൽ സി.എ, സി.എം.എ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം
text_fieldsമലപ്പുറം: കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻറ് ഫൗണ്ടേഷൻ കോഴ്സിൽ സ്കോളർഷിപ്പോടെ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് മഞ്ചേരി ഐ.സി.എ കാമ്പസ്. കോഴ്സ് ഫീയിൽ സി.എം.എ ഫൗണ്ടേഷൻ കോഴ്സുകൾ 100 ശതമാനവും, സി.എ കോഴ്സുകൾ 50 ശതമാനവുമാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്.
നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ കോളജിൽ പഠിക്കുന്നുണ്ട്. അടുത്ത വർഷത്തേക്കുള്ള ബാച്ചിൽ 30 പേർക്കാണ് മാനേജ്‌മെന്റ്റ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി സ്ഥാപനത്തിൽ പഠിച്ച മുഴുവൻ വിദ്യാർഥികളും ഫൗണ്ടേഷൻ കോഴ്സിൽ 100 ശതമാനവും രണ്ടാംഘട്ടമായ ഇന്റർ മീഡിയറ്റ് കോഴ്സിൽ 80 ശതമാനവും വിജയം കരസ്ഥമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.
2022 സിലബസിൽ നടന്ന പരീക്ഷയിൽ കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻറ് കോഴ്സിൽ സംസ്ഥാനതലത്തിൽ ഒന്നും അഞ്ചും സ്ഥാനവും വിവിധ റാങ്കുകളും കോളജിന് നേടാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ രണ്ടാം തവണയാണ് മഞ്ചേരിയിൽ ഐ.സി.എ കാമ്പസിന് ഒന്നാം റാങ്ക് ലഭിക്കുന്നത്. 2022 സിലബസിൽ നടന്ന പരീക്ഷയിൽ എടവണ്ണ സ്വദേശി ആകാശ് രാജാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2016 സിലബസിൽ നടന്ന പരീക്ഷയിൽ മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് അഞ്ചാം സ്ഥാനവും നേടി.
ഐ.സി.എ കാമ്പസിലെ അധ്യാപകരുടെ മികച്ച ക്ലാസുകളും പരിശീലനവുമാണ് വിദ്യാർഥികളെ ഈ റാങ്കുകളിലേക്ക് എത്തിക്കുന്നതെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു. സ്ഥാപനത്തിൽനിന്ന് സി.എം.എ പ്ലസ് ബികോം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെന്റ് കോളജ് ഉറപ്പു നൽകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് മൂന്നു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വാർഷിക ശമ്പളമായി ലഭിക്കുന്നുണ്ട്. പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന പ്രഫഷനൽ കോഴ്സ് ആയതുകൊണ്ട് തന്നെ സർക്കാർ മേഖലയിലും ഉയർന്ന ശമ്പളത്തിൽ നിരവധി അവസരങ്ങളുണ്ട്.
ഇതിനെല്ലാം പുറമെ സ്ഥാപനത്തിൽ പഠിച്ച് ഇന്റർ മീഡിയറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ആറ് ലക്ഷം വരെ വാർഷിക വരുമാനമുള്ള വിദേശ ജോലിയും ലഭിച്ചിട്ടുണ്ടെന്നും മാനേജ്മെൻറ് അവകാശപ്പെടുന്നു. വിദ്യാർഥികൾക്കായി പ്രത്യേക ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 77364 00003, 70347 78882 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.