കാലിക്കറ്റ് എൻ.െഎ.ടിയിൽ പൈലറ്റ് പ്ലാൻറ് മാനേജർ
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടി) കാലിക്കറ്റിൽ കരാർ അടിസ്ഥാനത്തിൽ പൈലറ്റ് പ്ലാൻറ് മാനേജറെ നിയമിക്കുന്നു.
ഒരു വർഷത്തേക്കായിരിക്കും നിയമനം. ബി.എസ്സി ആൻഡ് എം.എസ്സി കെമിസ്ട്രി അല്ലെങ്കിൽ പോളിമർ കെമിസ്ട്രിയിൽ സ്പെഷലൈസേഷനുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ, കെമിക്കൽ ലബോറട്ടറി/ േപ്രാസസിങ് പ്ലാൻറിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം.
ഫെലോഷിപ്പായി മാസം 30,000 രൂപ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിപ്പാർട്മെൻറ് ഒാഫ് കെമിസ്ട്രി, എൻ.െഎ.ടി കാലിക്കറ്റ്, എൻ.െഎ.ടി കാമ്പസ് (പി.ഒ), കലിക്കറ്റ് 673601 എന്ന വിലാസത്തിൽ മാർച്ച് 14ന് രാവിലെ 9.30 മുമ്പായി എത്തിേച്ചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.