തപാൽ വകുപ്പിൽ കാർ ഡ്രൈവർ
text_fieldsകേന്ദ്ര തപാൽ വകുപ്പിന് കീഴിൽ കർണാടക സർക്കിളിൽ വിവിധ മേഖലകളിലായി സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 27 ഒഴിവുകളുണ്ട്. (ജനറൽ 14, ഇ.ഡബ്ലിയു.എസ് 1, ഒ.ബി.സി 6, എസ്.സി 4, എസ്.ടി 2). ശമ്പളനിരക്ക് 19,900-63,200 രൂപ. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണിത്.
മാനേജർ, മെയിൽ മോട്ടോർ സർവിസ് ബംഗളൂരുവാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.indiapost.gov.inൽ ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.
പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാബല്യത്തിലുള്ള ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം. മൂന്നുവർഷത്തിൽ കുറയാതെ ലൈറ്റ് ആൻഡ് ഹെവി ഡ്രൈവിങ് പരിചയമുണ്ടായിരിക്കണം.
ഹോംഗാർഡ് അല്ലെങ്കിൽ സിവിൽ വളന്റിയറായി മൂന്നുവർഷത്തെ സേവനം അഭിലഷണീയം. പ്രായപരിധി 18-27. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഇളവുണ്ട്. സർക്കാർ ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സ്പീഡ്/രജിസ്ട്രേഡ് തപാലിൽ The Manager, Mail Motor Service, Bengaluru-550001 എന്ന വിലാസത്തിൽ മേയ് 14 വൈകീട്ട് 5 മണിക്കകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.