വനിതകൾക്ക് യു.എസിൽ ഫെലോഷിപ്പിന് അവസരം
text_fieldsഅമേരിക്കയിൽ ഫെലോഷിപ്പിന് താൽപര്യമുള്ള വനിതകൾക്ക് ഡിപ്പാർട്മെൻറ് ഓഫ് സയൻ സ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി) സ്കോളർഷിപ് നൽകുന്നു. സയൻസ്, ടെക്നോളജി, എൻജിന ീയറിങ്, മാത്മാറ്റിക്സ് (എസ്.ടി.ഇ.എം.എം) വിഷയങ്ങളിൽ ഉന്നത പഠനത്തിനാണ് അവസരം. മൂന്നു മുതൽ ആറുമാസം വരെയാണ് പഠന കാലാവധി. ബേസിക് സയൻസസ്, എൻജിനീയറിങ്/ടെക്നോളജിയിൽ (അഗ്രികൾച്ചർ, മെഡിക്കൽ സയൻസസ്) പിഎച്ച്.ഡിയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം 27-45 വയസ്സ്. െതരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 3000 യു.എസ് ഡോളർ (2,08,170 രൂപ) സ്റ്റൈപൻഡായി ലഭിക്കും. കൂടാതെ, ആരോഗ്യ ഇൻഷുറൻസ് തുകയായി 1000 ഡോളറും (69,000 രൂപ) യാത്രാ ചെലവിലേക്കായി (വിമാനടിക്കറ്റ് ഇനത്തിൽ) 2500 ഡോളറും (1,73,000 രൂപ) കണ്ടിൻജൻസി ഗ്രാൻറായി 1000 ഡോളറും (69,000 രൂപ) കോൺഫറൻസ് അറ്റൻഡൻസ് അലവൻസായി 1200 (83,000 രൂപ) ഡോളറും ലഭിക്കും. ഓൺലൈനായി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 17. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/IFFS. കടപ്പാട്: www.buddy4study.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.