Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.ബി.എസ്​.ഇ:...

സി.ബി.എസ്​.ഇ: തിരുവനന്തപുരം മേഖല ഒന്നാമത്​

text_fields
bookmark_border
സി.ബി.എസ്​.ഇ: തിരുവനന്തപുരം മേഖല ഒന്നാമത്​
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ  പ​ന്ത്ര​ണ്ടാം​ക്ലാ​സ് ​പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ 97.32 വി​ജ​യ​ശ​ത​മാ​ന​വു​മാ​യി കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ള്‍പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല രാ​ജ്യ​ത്ത്് ഒ​ന്നാ​മ​ത്. തു​ട​ര്‍ച്ച​യാ​യി നാ​ലാം വ​ര്‍ഷ​മാ​ണ് മേ​ഖ​ല ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. 

രാജ്യത്ത്​ പ​രീ​ക്ഷ​യെ​ഴു​തി​യ​വരിൽ 83.01 ശ​ത​മാ​നം വി​ജ​യി​ച്ചു. നോ​യി​ഡ​യി​ലെ മേ​ഘ്​​ന ശ്രീ​വാ​സ്​​ത​വ 500ൽ 499 ​മാ​ർ​ക്ക്​ നേ​ടി ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി വി​ജ​യഗ​ണേ​ഷ്​ 98.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി ഒ​ന്നാ​മ​താ​യി. വി​ജ​യി​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ മു​ന്നി​ൽ. 78.99 ശ​ത​മാ​നം ആ​ൺ​കു​ട്ടി​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ 88.31 ശ​ത​മാ​നമാണ്​ പെൺവിജയം. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ 500ൽ 498 ​മാ​ർ​ക്ക്​ നേ​ടി​യ ഗാ​സി​യ​ബാ​ദി​ലെ അ​നൗ​ഷ്​​ക ച​ന്ദ്​ ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ 497 മാ​ർ​ക്ക്​ നേ​ടി​യ ഏ​ഴു​പേ​ർ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. മേ​ഖ​ല അ​ടി​സ്​​ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ പി​റ​കെ ചെ​ന്നൈ​യും (93.87 ശ​ത​മാ​നം) ഡ​ൽ​ഹി​യും (89 ശ​ത​മാ​നം) ആ​ണ്.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലയിൽ പ​രീ​ക്ഷ​യെ​ഴു​തി​യ 38,423ൽ 37,395 ​വി​ദ്യാ​ര്‍ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇൗ ​മേ​ഖ​ല​യി​ൽ ആ​ര്‍ട്‌​സ് സ്ട്രീ​മി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ലെ ക​സ്തൂ​രി​ഷാ 500ല്‍ 496 ​മാ​ര്‍ക്ക് നേ​ടി ഒ​ന്നാ​മ​തെ​ത്തി. സ​യ​ന്‍സ് സ്ട്രീ​മി​ല്‍ ക​ണ്ണൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ന​ന്ദ വി​നോ​ദും കോ​മേ​ഴ്‌​സ് സ്ട്രീ​മി​ല്‍ കൊ​ച്ചി നേ​വ​ല്‍ ബേ​സി​ലെ നേ​വി ചി​ല്‍ഡ്ര​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി മേ​ഹ​ൽ ഭ​ര​ദ്വാ​ളും ഒ​ന്നാ​മ​തെ​ത്തി. ഇ​രു​വ​ർ​ക്കും 496 മാ​ർ​ക്ക് ല​ഭി​ച്ചു. 

11 ല​ക്ഷ​ത്തോ​ളം പേ​ർ എ​ഴു​തി​യ പ​രീ​ക്ഷ​യി​ൽ 12,737 വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​ലും 72,599 പേ​ർ 90 ശ​ത​മാ​ന​ത്തി​ലും മു​ക​ളി​ൽ മാ​ർ​ക്ക്​ നേടി. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ 84.48 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ 84.39 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. വി​ദേ​ശ സ്​​കൂ​ളു​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 94.94 ആ​ണ്.

ഭിന്നശേഷിവിഭാഗത്തില്‍ വിജയഗണേഷിന് ഒന്നാംറാങ്ക്
പാ​ല​ക്കാ​ട്: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ടി​ന് ഒ​ന്നാം​റാ​ങ്ക്. കൊ​പ്പം ല​യ​ണ്‍സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​യും കൊ​പ്പം ശേ​ഷാ​ദി ന​ഗ​ര്‍ ഐ​ശ്വ​ര്യ ​െറ​സി​ഡ​ന്‍സി​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​ബാ​ര്‍ സി​മ​ൻ​റ്സി​ലെ ചീ​ഫ് മെ​ക്കാ​നി​ക് എ​ൻ​ജി​നീ​റാ​യ അ​ന​ന്ത​നാ​രാ​യ​ണ‍​െൻറ മ​ക​നു​മാ​യ വി​ജ​യ​ഗ​ണേ​ഷാ​ണ് തി​ള​ക്ക​മാ​ര്‍ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

കാ​ഴ്ച​ക്ക് വൈ​ക​ല്യ​മു​ള്ള വി​ജ​യ​ഗ​ണേ​ഷ് 500ല്‍ 492 ​മാ​ര്‍ക്ക് നേ​ടി. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു. ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ് ആ​വാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് വി​ജ​യ​ഗ​ണേ​ഷ് പ​റ​ഞ്ഞു. മാ​താ​വ് സു​ഭാ​ഷി​ണി പാ​ല​ക്കാ​ട് ബ്രാ​ഞ്ച് ര​ണ്ടി​ല്‍ എ​ൽ.​ഐ.​സി ജീ​വ​ന​ക്കാ​രി​യാ​ണ്. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍ഷ വി​ദ്യാ​ര്‍ഥി​നി ദീ​പി​ക ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerCareer And Education NewsCBSE Result
News Summary - CBSE Result-Career And Education
Next Story