കേന്ദ്ര സേനകളിൽ എ.എസ്.ഐ, എച്ച്.സി, ഹവിൽദാർ
text_fieldsകേന്ദ്ര സായുധ പൊലീസ് സേനകളിൽ വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് വിഭാഗം അപേക്ഷകൾ ക്ഷണിച്ചു.
സായുധ സേനകളിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ-സ്റ്റെനോഗ്രാഫർ), ഹെഡ്കോൺസ്റ്റബിൾ (എച്ച്.സി -മിനിസ്റ്റീരിയൽ) തസ്തികകളിലേക്കും അസം റൈഫിൾസിൽ വാറന്റ് ഓഫിസർ (പേർസനൽ അസിസ്റ്റന്റ്), ഹവിൽദാർ (ക്ലർക്ക്) തസ്തികകളിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ ഒഴിവുകൾ-1526. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എ.എസ്.ഐ (സ്റ്റെനോഗ്രാഫർ), വാറന്റ് ഓഫിസർ (പേർസനൽ അസിസ്റ്റന്റ്) തസ്തികയിൽ വിവിധ സേനകളിൽ ലഭ്യമായ ഒഴിവുകൾ-ബി.എസ്.എഫ് 17, സി.ആർ.പി.എഫ് 21, ഐ.ടി.ബി.പി 56, സി.ഐ.എസ്.എഫ് 146, എസ്.എസ്.ബി 3. ശമ്പളനിരക്ക് 29,200-92,300 രൂപ.
ഹെഡ് കോൺസ്റ്റബിൾ, ഹവിൽദാർ (ക്ലർക്ക്) തസ്തികയിൽ ലഭ്യമായ ഒഴിവുകൾ - ബി.എസ്.എഫ് 302, സി.ആർ.പി.എഫ് 282, ഐ.ടി.ബി.പി 163, സി.ഐ.എസ്.എഫ് 496, എസ്.എസ്.ബി 5, അസം റൈഫിൾസ് 35. ശമ്പളനിരക്ക് 25,500-81,100 രൂപ.
ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/വിമുക്തഭടന്മാർ വിഭാഗക്കാർക്ക് സംവരണമുണ്ട്.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 1.8.2024ൽ 18-25 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rectt.bsf.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/വിമുക്തഭടന്മാർ വിഭാഗങ്ങൾക്ക് ഫീസില്ല. ജൂലൈ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
ആരോഗ്യ പരിശോധന, കായികക്ഷമതാ പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം പള്ളിപ്പുറത്തെ സി.ആർ.പി.എഫ് ഗ്രൂപ് സെൻറർ പരീക്ഷാകേന്ദ്രമാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.