എൻ.ടി.പി.സി ലിമിറ്റഡിൽ എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളാവാം
text_fieldsനാഷനൽ തെർമൽപവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് അക്കാദമിക് മികവുള്ള ഊർജ്ജസ്വലരായ യുവ ഗ്രാജ്വേറ്റ് എൻജിനീയർമാരെ എക്സിക്യൂട്ടിവ് ട്രെയിനികളായി തിരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ (ഒഴിവുകൾ 120, മെക്കാനിക്കൽ 200, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ 80, സിവിൽ 30 മൈനിങ് 65) ബ്രാഞ്ചുകാർക്കാണ് അവസരം. ‘ഗേറ്റ്-2023’ സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും (PWBD) യോഗ്യതാപരീക്ഷക്ക് 55 ശതമാനം മാർക്ക് മതി. പ്രായപരിധി 27. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യൂ.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ‘ഗേറ്റ്-2023’ പരീക്ഷ അഭിമുഖീകരിച്ചിട്ടുള്ളവരാകണം.
വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://careers.ntpc.co.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 20വരെ അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചു ലക്ഷം രൂപയുടെ (എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാർ രണ്ടരലക്ഷം രൂപയുടെ മതി) സർവിസ് എഗ്രിമെന്റ് ബോണ്ട് സഹിതം പരിശീലനത്തിനുശേഷം മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് സമ്മതപത്രം നൽകണം. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർമാരായി നിയമിക്കും. ക്ഷാമബത്ത ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.