Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​വി​ക​സേ​ന​യി​ൽ...

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ; 372 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
indian navy
cancel

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 372 ഒ​ഴി​വു​ക​ളു​ണ്ട്. ശ​മ്പ​ള​നി​ര​ക്ക് 35,400-1,12,400 രൂ​പ. ഇ​ന്ത്യ​ൻ നേ​വ​ൽ സി​വി​ലി​യ​ൻ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ലൂ​ടെ​യാ​ണ് സെ​ല​ക്ഷ​ൻ. സ​തേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് കൊ​ച്ചി, ഈ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് വി​ശാ​ഖ​പ​ട്ട​ണം, വെ​സ്റ്റേ​ൺ നേ​വ​വ​ൽ ക​മാ​ൻ​ഡ് മും​ബൈ, അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് പോ​ർ​ട്ട്ബ്ലെ​യ​ർ എ​ന്നി​വ​യു​ടെ യൂ​നി​റ്റു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും.

വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലാ​യി ഇ​നി പ​റ​യു​ന്ന ട്രേ​ഡു​ക​ളി​ലാ​ണ് ഒ​ഴി​വു​ക. ഇ​ല​ക്ട്രി​ക്ക​ൽ ഗ്രൂ​പ്: ഇ​ല​ക്ട്രി​ക്ക​ൽ ഫി​റ്റ​ർ -42, വെ​പ​ൺ​ഗ്രൂ​പ്: ഇ​ല​ക്ട്രോ​ണി​ക്സ് ഫി​റ്റ​ർ -11, ഗൈ​റോ ഫി​റ്റ​ർ -5, റേ​ഡി​യോ ഫി​റ്റ​ർ -7, ഡൊ​ർ​ഫി​റ്റ​ർ -11, സോ​ണാ​ർ ഫി​റ്റ​ർ -6, ഇ​ൻ​സ്ട്രു​മെൻറ് ഫി​റ്റ​ർ -4, ക​മ്പ്യൂ​ട്ട​ർ ഫി​റ്റ​ർ -7, വെ​പ്പ​ൺ ഫി​റ്റ​ൺ -8,

എ​ൻ​ജി​നീ​യ​റി​ങ് ​ഗ്രൂ​പ്: ബോ​യി​ല​ർ മേ​ക്ക​ർ -3, എ​ൻ​ജി​ൻ ഫി​റ്റ​ർ -46, ഫൗ​ണ്ട​ർ -2, ജി​റ്റി ഫി​റ്റ​ർ -12, ഐ​ഡി​ഇ ഫി​റ്റ​ർ -22, പൈ​പ്പ് ഫി​റ്റ​ർ -21, മെ​ഷ്യ​നി​സ്റ്റ് -22, മെ​ഷ്യ​ന​റി ക​ൺ​ട്രോ​ൾ ഫി​റ്റ​ർ -5, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ഫി​റ്റ​ർ -8.

ക​ൺ​സ്ട്ര​ക്ഷ​ൻ ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് ഗ്രൂ​പ്: പ്ലേ​റ്റ​ർ -28, വെ​ൽ​ഡ​ർ -21, ഷി​പ്പ്റൈ​റ്റ് -23, ലാ​ഗ്ഗ​ർ -9, റി​ഗ്ഗ​ർ -5, ഷി​പ് ഫി​റ്റ​ർ -6, മി​ൽ​റൈ​റ്റ് -10, ഐ​ഡി.​ഇ ഫി​റ്റ​ർ ക്ര​യി​ൻ -5, പെ​യി​ന്റ​ർ -5, സി​വി​ൽ വ​ർ​ക്ക്സ് -6.

പ്രൊ​ഡ​ക്ഷ​ൻ പ്ലാ​നി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഗ്രൂ​പ്: PP&C 12<

ബി.​എ​സ്.​സി (ഫി​സി​ക്സ്/​കെ​മി​സ്ട്രി/​മാ​ത്ത​മാ​റ്റി​ക്സ്) ബി​രു​ദ​ക്കാ​ർ​ക്കും അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ​ക്കാ​ർ​ക്കും (ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന​ജി​നീ​യ​റി​ങ്/ ഐ.​ടി/​മെ​ക്കാ​നി​ക്ക​ൽ/​റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ൻ ക​ണ്ടീ​ഷ​നി​ങ്/​ഡ്ര​സ് മേ​ക്കി​ങ്/​ഗാ​ർ​മെ​ന്റ് ഫാ​ബ്രി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി/ പെ​യി​ന്റ് ടെ​ക്നോ​ള​ജി/​സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്)

അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 18-25. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യാ​മ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ് 278 രൂ​പ്. വ​നി​ത​ക​ൾ​ക്കും SC/ST/PWBD/വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​ന​പം www. joinindiannavy,gov.inൽ ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി മേ​യ് 15ന് 10 ​മു​ത​ൽ അ​പേ​ക്ഷി​ക്കാം. മേ​യ് 29വ​രെ അ​പേ​​ക്ഷ സ്വീ​ക​രി​ക്കും. നേ​വ​ൽ സി​വി​ലി​യ​ൻ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന് കേ​ര​ള​ത്തി​ൽ കൊ​ച്ചി​യാ​ണ് സെ​ന്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancynavychargeman
News Summary - Chargeman in the Navy-372 vacancies
Next Story