ജാമിഅ മില്ലിയയിൽ സിവിൽ സർവിസ് പരിശീലനം
text_fieldsന്യൂഡൽഹി: 2022-23 വർഷത്തെ സിവിൽ സർവിസ് പ്രാഥമിക-മുഖ്യ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ച് ജാമിഅ മില്ലിയ റസിഡൻഷ്യൽ പരിശീലന അക്കാദമി. സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗക്കാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
ജൂലൈ രണ്ടിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡൽഹി, ശ്രീനഗർ, ജമ്മു, ഹൈദരാബാദ്, മുംബൈ, ലഖ്നോ, ഗുവാഹതി, പട്ന, ബംഗളൂരു, കേരളത്തിൽ മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ ഉണ്ടാവും.
പട്ടികജാതി-പട്ടികവർഗ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനവും താമസസൗകര്യവും നൽകാനായി യു.ജി.സി ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജാമിഅ മില്ലിയ റസിഡൻഷ്യൽ പരിശീലന അക്കാദമി.ഓൺലൈനിൽ അപേക്ഷക്കുള്ള അവസാന തീയതി: ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക്: https://www.jmi.ac.in and http://jmicoe.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.