Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേരള കേന്ദ്ര...

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സിവില്‍ സർവിസസ് അക്കാദമിക്ക് തുടക്കം

text_fields
bookmark_border
civil service exam
cancel

പെ​രി​യ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​വി​ല്‍ സ​ർ​വി​സ് സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ സി​വി​ല്‍ സ​ർ​വി​സ​സ് അ​ക്കാ​ദ​മി ആ​രം​ഭി​ച്ചു. സ​ബ​ര്‍മ​തി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍ലു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ന​ല്‍കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ലി​യ അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ല​ക്ഷ്യം നേ​ടു​ന്ന​തി​ന് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ക​ഠി​നാ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണെ​ന്നും വൈ​സ് ചാ​ന്‍സ​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. സി​വി​ല്‍ സ​ർ​വി​സ് നേ​ടി​യ​തി​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. മ​ഹ​ത്താ​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടാ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​ന്‍ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ള്‍ക്ക് സാ​ധി​ക്കും. ഓ​രോ ആ​ഴ്ച​യി​ലും പ​ഠ​നം സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം ല​ഭി​ക്കു​ക. പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil Services Academy
News Summary - Civil Services Academy started in Kerala Central University
Next Story