Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാവികസേനയിൽ സിവിലിയൻ...

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: ഒഴിവുകൾ 741

text_fields
bookmark_border
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: ഒഴിവുകൾ 741
cancel

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ് നിയമനത്തിന് അപേക്ഷിക്കാം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റിലൂടെയാണ് (ഇൻസെറ്റ്-01/2024) തിരഞ്ഞെടുപ്പ്. വിവിധ തസ്തികകളിലായി 741 ഒഴിവുകളാണുള്ളത്. തെക്ക്, കിഴക്ക്, പടിഞ്ഞാറ് കമാൻഡുകളിലും അന്തമാൻ നികോബാർ കമാൻഡിലുമാണ് അവസരം. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂനിറ്റുകളിൽ നിയമനം ലഭിക്കാം. ജനറൽ സെൻ​ട്രൽ സർവിസ് ഗ്രൂപ്-ബി, സി വിഭാഗത്തിൽപെടുന്ന നോൺ ഗെസറ്റഡ് തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. തസ്തികകളും ഒഴിവുകളും ചുവടെ:

ഗ്രൂപ് ബി തസ്തികകൾ:ചാർജ്മാൻ-അമ്യൂണിഷൻ വർക്​ഷോപ്-ഒഴിവ് 1, ഫാക്ടറി 10, മെക്കാനിക് 18, സയന്റിഫിക് അസിസ്റ്റന്റ് 4, ശമ്പളനിരക്ക് 35,400-1,12,400 രൂപ.

ഗ്രൂപ് സി തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 2, ഫയർമാൻ 444, ഫയർ എൻജിൻ ഡ്രൈവർ 58, ട്രേഡ്സ്മാൻമേറ്റ് 161, പെസ്റ്റ് കൺട്രോൾ വർക്കർ 18, കുക്ക് 9, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 16.

ശമ്പളനിരക്ക്: ഡ്രാഫ്റ്റ്സ്മാൻ 25,500-81,100 രൂപ, ഫയർമാൻ-19,900-63,200 രൂപ, ഫയർ എൻജിൻ ഡ്രൈവർ 21,700-69,100 രൂപ, ട്രേഡ്സ്മാൻമേറ്റ് 18,000-56,900 രൂപ, പെസ്റ്റ് കൺട്രോൾ വർക്കർ-18,000-56,900 രൂപ, കുക്ക് 19,900-63,200 രൂപ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 18,000-56,900 രൂപ.

യോഗ്യത: ചാർജ്മാൻ അമ്യൂണിഷൻ-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/മാത്സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായം 18-25..

ചാർജ്മാൻ (ഫാക്ടറി)-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ, പ്രായം 18-25 വയസ്സ്.

ചാർജ്മാൻ (മെക്കാനിക്)-എൻജിനീയറിങ് ഡിപ്ലോമയും ക്വാളിറ്റി കൺട്രോൾ/അഷ്വറൻസ്/ടെസ്റ്റിങ്ങിൽ രണ്ടുവർഷത്തെ പരിചയവും. പ്രായപരിധി 30 വയസ്സ്.

സയന്റിഫിക് അസിസ്റ്റന്റ്-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ഓഷ്യാനോഗ്രഫി), രണ്ടുവർഷത്തെ പരിചയം. പ്രായപരിധി 30 വയസ്സ്.

ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) എസ്.എസ്.എൽ.സി, രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻഷിപ് ഐ.ടി​.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 3 വർഷത്തെ അപ്രന്റീസ്ഷിപ്, ഓട്ടോകാഡ്, പ്രായം 18-25.

ഫയർമാൻ-പ്ലസ്ടു/തത്തുല്യം, ഫയർഫൈറ്റിങ് കോഴ്സ് പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭികാമ്യം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. പ്രായം 18-27 വയസ്സ്.

ട്രേഡ്സ്മാൻമേറ്റ്-എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-25 വയസ്സ്.

പെസ്റ്റ് കൺ​ട്രോൾ വർക്കർ-എസ്.എസ്.എൽ.സി/. ഹിന്ദി അല്ലെങ്കിൽ പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്.

കുക്ക്-എസ്.എസ്.എൽ.സി. ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം18-25

മൾട്ടി ടാക്സിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) - എസ്.എസ്.എൽ.സി/തത്തുല്യം അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-25 വയസ്സ്.

എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും കായികതാരങ്ങൾക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in/INCET-01/2024ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career News
News Summary - Civilian Staff in Navy: 741 Vacancies
Next Story