Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദുബൈ ഇന്ത്യൻ...

ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക്​ ഒഴിവ്​; ലക്ഷം രൂപ ശമ്പളം

text_fields
bookmark_border
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക്​ ഒഴിവ്​; ലക്ഷം രൂപ ശമ്പളം
cancel

ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ലോക്കൽ ക്ലർക്ക്​ തസ്തികയിൽ ഒഴിവ്​. 4860 ദിർഹമാണ്​ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിന്​ പുറമെ അലവൻസുകളും ഇൻഷ്വറൻസ്​ കവറേജും ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ നിന്ന്​ ബിരുദമുണ്ടാകണം. ഇംഗ്ലീഷ്​, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടർ വൈദഗ്ദ്യം എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി: 35 വയസ്​ (2023 ജനുവരി ഒന്ന്​). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00.

താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക്​ വഴി അപേക്ഷ സമർപ്പിക്കണമെന്ന്​ കോൺസുലേറ്റ്​ അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇ-മെയിൽ അപേക്ഷകളും പരിഗണിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Consulatecareer newsClerk Vacancy
News Summary - Clerk Vacancy in Dubai Indian Consulate
Next Story