Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകാ​ർ​ഷി​ക...

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ല​സ്​ ടു​കാ​ർ​ക്ക്​ ജൈ​വ സാ​േ​ങ്ക​തി​ക​വി​ദ്യ​യും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും പ​ഠി​ക്കാം

text_fields
bookmark_border
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ല​സ്​ ടു​കാ​ർ​ക്ക്​ ജൈ​വ സാ​േ​ങ്ക​തി​ക​വി​ദ്യ​യും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും പ​ഠി​ക്കാം
cancel

ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്​ ടു ​വി​ജ​യി​ച്ച​വ​ർ​ക്ക്​ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജൂ​ൺ 17 വ​രെ സ്വീ​ക​രി​ക്കാം.
കോ​ഴ്​​സു​ക​ൾ:
ബി.​എ​സ്​​സി-​എം.​എ​സ്​​സി (ഇ​ൻ​റ​ഗ്രേ​റ്റ​ഡ്) ബ​േ​യാ​ടെ​ക്​​നോ​ള​ജി (ജൈ​വ സാ​േ​ങ്ക​തി​ക​വി​ദ്യ): പ​ഠ​ന​കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷം. തി​രു​വ​ന​ന്ത​പു​ര​ത്ത്​ വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​​ള​ജി​ലാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. 20 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ബി.​എ​സ്​​സി^എം.എസ്​.സി (ഇ​ൻ​റ​ഗ്രേ​റ്റ​ഡ്) ക്ലൈ​മ​റ്റ്​ ചേ​ഞ്ച്​ അ​ഡാ​പ്​​റ്റേ​ഷ​ൻ (കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന അ​നു​കൂ​ല​നം): വാ​ഴ്​​സി​റ്റി​യു​ടെ തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര മെ​യി​ൻ കാ​മ്പ​സി​ലാ​ണ്​ കോ​ഴ്​​സ്. സീ​റ്റു​ക​ൾ-20. പ​ഠ​ന​കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷം

ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്) കോ​ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ ബാ​ങ്കി​ങ്​: കാ​ലാ​വ​ധി നാ​ലു​വ​ർ​ഷം. സീ​റ്റു​ക​ൾ 40. തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര​യി​ലെ കോ​ള​ജ്​ ഒാ​ഫ്​ കോ-​ഒാ​പ​റേ​ഷ​ൻ ബാ​ങ്കി​ങ്​​ ആ​ൻ​ഡ്​​ മാ​നേ​ജ്​​മ​െൻറി​ലാ​ണ്​ കോ​ഴ്​​സു​ള്ള​ത്.

യോ​ഗ്യ​ത: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്​​സ്​/​ബ​യോ​ടെ​ക്​​നോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ക്ലൈ​മ​റ്റ്​ ചേ​ഞ്ച്​ അ​ഡാ​പ്​​റ്റേ​ഷ​ൻ കോ​ഴ്​​സി​ന്​ പ്ല​സ്​ ടു ​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​ഠി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ മി​നി​മം പാ​സ് ​മാ​ർ​ക്ക്​ മ​തി.
അ​പേ​ക്ഷ ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 500 രൂ​പ മ​തി.

അ​പേ​ക്ഷ www.admissions.kau.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി ജൂ​ൺ 24ന​കം തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര​യി​ലെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ​ക്ക്​ ല​ഭി​ക്ക​ണം.
കോ​ഴ്​​സ്​ ഫീ​സ്​: ബി.​എ​സ്​​സി-​എം.​എ​സ്​​സി ഇ​ൻ​റി​ഗ്രേ​റ്റ​ഡ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ സെ​മ​സ്​​റ്റ​ർ ഫീ​സ്​ 40,000 രൂ​പ വീ​ത​മാ​ണ്. കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്​ 2750 രൂ​പ. അ​ഡ്​​മി​ഷ​ൻ ഫീ​സ്​ 800 രൂ​പ.

ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്) കോ-​ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ ബാ​ങ്കി​ങ്​​ കോ​ഴ്​​സി​ന്​ സെ​മ​സ്​​റ്റ​ർ ഫീ​സ്​ 9600 രൂ​പ വീ​തം. കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്​ 1600 രൂ​പ. അ​ഡ്​​മി​ഷ​ൻ ഫീ​സ്​ 800 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​രെ ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kau.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeplus twokau
News Summary - climate change study in agricultural university
Next Story