Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightതീരസംരക്ഷണ സേനയിൽ...

തീരസംരക്ഷണ സേനയിൽ നാവികരാകാം: 255 ഒഴിവ്

text_fields
bookmark_border
indian coast guard
cancel

തീ​ര​സം​ര​ക്ഷ​ണ സേ​ന​യി​ൽ (ഇ​ന്ത്യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ്) ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് ഫെ​ബ്രു​വ​രി 16 വൈ​കീ​ട്ട് 5.30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. നാ​വി​ക് (ജ​ന​റ​ൽ ഡ്യൂ​ട്ടി) ഒ​ഴി​വു​ക​ൾ- 225 (ജ​ന​റ​ൽ 88, ഇ.​ഡ​ബ്ല്യു.​എ​സ് 22, ഒ.​ബി.​സി 61, എ​സ്.​സി 32, എ​സ്.​ടി 22). യോ​ഗ്യ​ത: മാ​ത്സ്, ഫി​സി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ്ടു/ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ക്ക​ണം.

നാ​വി​ക് (ഡൊ​മ​സ്റ്റി​ക് ബ്രാ​ഞ്ച്) ഒ​ഴി​വു​ക​ൾ -30. (ജ​ന​റ​ൽ 12, ഇ.​ഡ​ബ്ല്യു.​എ​സ് 2, ഒ.​ബി.​സി 10, എ​സ്.​സി 4, എ​സ്.​ടി 2). യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​പ​ത്താം​ക്ലാ​സ്/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 18-22. നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും.

വി​ജ്ഞാ​പ​നം https://joinindiancostguard.cdac.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ/​പ​രീ​ക്ഷ​ഫീ​സ് 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. കോ​സ്റ്റ്ഗാ​ർ​ഡ് എ​ൻ​റോ​ൾ​ഡ് പേ​ഴ്സ​ന​ൽ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് (CGEPT 02/2023) സെ​ല​ക്ഷ​ൻ. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ്, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് നി​യ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancycoast guard
News Summary - Coast Guard Marines-255 Vacancies
Next Story