കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക്: ഒഴിവുകൾ 322
text_fieldsഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിൽ റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 02/22 ബാച്ചിലേക്കാണ് സെലക്ഷൻ.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ: നാവിക് (ജനറൽ ഡ്യൂട്ടി): ഒഴിവ്- 260 (ജനറൽ 112, ഇ.ഡബ്ല്യു.എസ്-28, ഒ.ബി.സി- 72, എസ്.സി-37, എസ്.ടി-11).യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 35 (ജനറൽ 12, ഇ.ഡബ്ല്യു.എസ്-2, ഒ.ബി.സി- 9, എസ്.സി-5, എസ്.ടി-7). യോഗ്യത- എസ്.എസ്.എൽ.സി/പത്താം ക്ലാസ്.
യാന്ത്രിക്: ഒഴിവുകൾ മെക്കാനിക്കൽ 13, ഇലക്ട്രിക്കൽ 9, ഇലക്ട്രോണിക്സ്-5. യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എഞ്ചിനീയറിങ്ങിൽ അംഗീകൃത ഡിേപ്ലാമയും.പ്രായപരിധി- 18-22 വയസ്സ്. ഒരാൾ ഏതെങ്കിലും ഒരു തസ്തികയിൽ മാത്രമേ അപേക്ഷിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.