കംബൈൻഡ് മെഡിക്കൽ സർവിസസിൽ യു.പി.എസ്.സി വിജ്ഞാപനം
text_fieldsന്യൂഡൽഹി: കംബൈൻഡ് മെഡിക്കൽ സർവിസസ് പരീക്ഷ 2018 വിജ്ഞാപനം യൂനിയൻ പബ്ലിക് സർവിസ് കമീഷൻ പുറപ്പെടുവിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് മേയ് 15ന് വൈകീട്ട് ആറു മണിവരെ അപേക്ഷ സമർപ്പിക്കാം.
ജൂലൈയിലായിരിക്കും പരീക്ഷ നടത്തുക. നിലവിൽ 454 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒാൺലൈൻ പരീക്ഷയുടെയും വ്യക്തിത്വ മികവിെൻറയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ഉദ്യോഗാർഥികൾ എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവ വിജയിച്ചിരിക്കണം. അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ, പരീക്ഷ ജയിക്കാത്ത പക്ഷം അപേക്ഷ റദ്ദാക്കപ്പെടും.ഉദ്യോഗാർഥികർക്ക് യു.പി.എസ്.സി വെബ്സൈറ്റായ www.upsconline.nic.in ലൂടെ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ ഫീസ്: 400 രൂപ. വനിതകൾ/ എസ്.സി/എസ്.ടി/അംഗപരിമിതർ എന്നിവർക്ക് അപേക്ഷ ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വഴി ഫീസടക്കാം. കൂടാതെ, നെറ്റ് ബാങ്ക് വഴിയോ വിസ/മാസ്റ്റർ/റൂപേ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴിയും ഫീസടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.