Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 1:23 AM IST Updated On
date_range 10 Aug 2017 1:23 AM ISTവ്യോമസേനയിൽ കമീഷൻഡ് ഒാഫിസർ
text_fieldsbookmark_border
വ്യോമസേനയിൽ ൈഫ്ലയിങ്, മെറ്റീരിയോളജി ബ്രാഞ്ചുകളിൽ കമീഷൻഡ് ഒാഫിസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അവസരമുണ്ട്. ജൂലൈ 2018ന് ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം. പുരുഷന്മാർക്ക് പെർമനൻറ് കമീഷനും ഷോർട്ട് സർവിസ് കമീഷനും സ്ത്രീകൾക്ക് ഷോർട്ട് സർവിസ് കമീഷനും അവസരമുണ്ട്. യോഗ്യത: 1. ൈഫ്ലയിങ്: 2015 ആഗസ്റ്റ് ആറിനുശേഷം ലഭിച്ച എൻ.സി.സി എയർവിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റ്.
കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബി.ഇ/ ബി.ടെക്. 10+2 ലെവലിൽ മാത്സിനും ഫിസിക്സിനും കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. 2018 ജൂലൈ ഒന്നിന് 20നും 24നും ഇടയിൽ പ്രായം. 2. ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) മെറ്റീരിയോളജി: ഏതെങ്കിലും സയൻസ് വിഷയം/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ജ്യോഗ്രഫി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ എൻവയൺമെൻറൽ സയൻസ്/ അൈപ്ലഡ് ഫിസിക്സ്/ ഒാഷ്യാനോഗ്രഫി/ മെറ്റീരിയോളജി/ അഗ്രികൾചറൽ മെറ്റീരിയോളജി/ ഇക്കോളജി ആൻഡ് എൻവയൺമെൻറ്/ ജിയോ ഫിസിക്സ്/എൻവയൺമെൻറൽ ബയോളജി എന്നിവയിലൊന്നിൽ എല്ലാ വിഷയത്തിലുംകൂടി കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ മാത്സിനും ഫിസിക്സിനും കുറഞ്ഞത് 55 ശതമാനം മാർക്കുണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്: ഡെറാഡൂൺ, മൈസൂരു, ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിലായിരിക്കും മൂന്ന് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ്. ഒാഫിസർ ഇൻറലിജൻസ് റേറ്റിങ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ്സ്, ഇൻറർവ്യൂ, വൈദ്യപരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വൈദ്യപരിശോധന എ.എഫ്.സി.എം.ഇ ന്യൂഡൽഹിയിലോ െഎ.എ.എം ബംഗളൂരുവിലോ നടക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 31. http://www.careerairforce.nic.in/ ൽ Candidate Login എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.careerairforce.nic.in സന്ദർശിക്കുക.അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് 1800 11 -2448 എന്ന ടോൾഫ്രീ നമ്പറിലോ 011 23010231 എക്സ്റ്റൻഷൻ 7610, 7645, 7646 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം. career_iaf@bol.net.in എന്ന വിലാസത്തിൽ ഇ-മെയിലും അയക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story