നിയമന ശിപാർശ തേടി മുറവിളി; കിട്ടിയപ്പോ അക്കാര്യം മറന്നു
text_fieldsകാസർകോട്: അസി. എൻജിനീയർമാരുടെ കുറവ് വകുപ്പ് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്നും ഉടൻ നിയമന ശിപാർശ വേണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി ഒാഫിസിലേക്ക് കത്തയക്കുന്നു. പി.എസ്.സി നിയമന ശിപാർശ തയാറാക്കി നൽകിയപ്പോഴേക്കും 'അടിയന്തര ആവശ്യം' തീരുകയും ചെയ്തു. 'ജലസേചനവും ഭരണവും' വകുപ്പിലാണ് ഇൗ അസാധാരണ നടപടി.
ജലസേചനവകുപ്പിൽ അസി. എൻജിനീയർമാരുടെ അഭാവം പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിൽ 22നാണ് പി.എസ്.സി മേഖല ഒാഫിസിലേക്ക് കത്തയച്ചത്. 75തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും അതിനായി നിയമനശിപാർശ നൽകണമെന്നുമാണ് തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് അയച്ച കത്തിലെ പ്രധാന ആവശ്യം. പി.എസ്.സിയുടെ എറണാകുളം മേഖല ഒാഫിസിലേക്കാണ് കത്തുനൽകിയത്.
കത്തിെൻറ അടിസ്ഥാനത്തിൽ നിയമന ശിപാർശക്കായി 80പേരുടെ പട്ടിക പി.എസ്.സി നൽകുകയും ചെയ്തു. 80പേരുടെ പട്ടികയിൽ 75 എണ്ണവും നേരിട്ടുള്ള നിയമനമാണ്. മേയ് അഞ്ച് ആണ് നിയമന ശിപാർശയിലെ തീയതി. ശിപാർശ ലഭിച്ച് മാസമൊന്ന് കഴിഞ്ഞിട്ടും നിയമന ഉത്തരവ് നൽകാൻ ജലസേചനവകുപ്പിന് സാധിച്ചില്ല.
ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ നിയമന ശിപാർശ ഉടൻ വേണമെന്ന് പി.എസ്.സിയോട് അങ്ങോട്ട് ആവശ്യപ്പെടുന്നത് അപൂർവ സംഭവമാണ്. ശിപാർശ കിട്ടിയാൽ നിലവിലെ ഒഴിവുകളിൽ നിയമനം നടത്തുകയാണ് കീഴ്വഴക്കം.
സംസ്ഥാനത്ത് ജലസേചനവകുപ്പിൽ അസി. എൻജിനീയർ (സിവിൽ ) തസ്തികയിൽ ഒേട്ടറെ ഒഴിവുകളാണുള്ളത്. ഇൗ തസ്തികയിൽ നിയമനം നടന്നിട്ട് വർഷങ്ങളായി. ഒേട്ടറെ പേർ വിരമിച്ചതിനാലും സ്ഥാനക്കയറ്റം ലഭിച്ചതിനാലുമാണ് ഇത്രയും ഒഴിവുകൾ. അടിയന്തര ആവശ്യം ഉന്നയിച്ച് കത്തയച്ച കാര്യം ചീഫ് എൻജിനീയർ തന്നെ മറന്ന മട്ടാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതേസമയം, നിയമന ശിപാർശ ഇൗയടുത്താണ് ഒാഫിസിൽ ലഭിച്ചതെന്നും നിയമനപ്രക്രിയ നടക്കുകയാണെന്നും ചീഫ് എൻജിനീയർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.