കേരള ഹൈകോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2
text_fieldsകേരള ഹൈകോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 12 ഒഴിവുകളുണ്ട്. (എൻ.സി.എ വിഭാഗത്തിൽ മുസ്‍ലിം -ഒഴിവ് -1, പ്രതീക്ഷിത ഒഴിവുകളടക്കം -11), ശമ്പളനിരക്ക് 27,900-63,700 രൂപ. സ്ഥിര നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://hckrecruitment.keralacourts.in/hckrecruitment/ ൽ ലഭ്യമാണ്.
യോഗ്യത: പ്ലസ് ടു/തത്തുല്യം, കെ.ജി.ടി.ഇ (ഹയർ) ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) കമ്പ്യൂട്ടർ വേർഡ് പ്രോസസിങ്/തത്തുല്യ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി -1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്.സി/എസ്.ടി/ഒ.ബി.സി/വിമുഖക്തഭടന്മാർ/ഭിന്നശേഷിക്കാർ/വിധവകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/തൊഴിൽരഹിത ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം വൺടൈം രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി ആറുവരെ അപേക്ഷിക്കാം.
സെലക്ഷൻ: 75 മിനിട്ട് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടെസ്റ്റ്, ടൈപ്പിങ്, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒബ്ജകടീവ് ടെസ്റ്റിൽ കമ്പ്യൂട്ടർ പ്രൊവിഷ്യൻസി (50 മാർക്ക്), പൊതുവിജ്ഞാനം ആനുകാലിക സംഭവങ്ങൾ (30), ജനറൽ ഇംഗ്ലീഷ് (20) എന്നിവയിലാണ് ചോദ്യങ്ങൾ. എറണാകുളത്തുവെച്ചാണ് പരീക്ഷ നടത്തുക. സെലക്ഷൻ നടപടികൾ, സംവരണം അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.