ഒഴിവിലേക്ക് പരിഗണിച്ചു; സ്ഥാനക്കയറ്റം ലഭിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ
text_fieldsകോഴിക്കോട്: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് ജീവനക്കാർക്ക് പബ്ലിക് ഹെൽത്ത് നഴ്സ്, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ പ്രമോഷൻ സാധ്യത നിലനിൽക്കെ, ജോലിയിൽ പ്രവേശിച്ച അതേ തസ്തികയിൽ വിരമിക്കാൻ വിധിക്കപ്പെട്ട ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കാണ് ആനുകൂല്യം ലഭിച്ചത്.
നാനൂറോളം ഹെൽത്ത് നഴ്സ് തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴാണ് നിരവധി പേർക്ക് സ്ഥാനക്കയറ്റം നിഷേധിച്ചത്. ഫീഡർ കാറ്റഗറിയായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് -ഒന്ന് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിരവധി പേർ 50 വയസ്സ് പിന്നിട്ടവരാണ്.
ഇവർക്ക് ശേഷിക്കുന്ന സർവിസിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയും അടഞ്ഞിരുന്നു. 24 മുതൽ 28 വർഷം വരെ സേവനം ചെയ്ത ജൂനിയർ നഴ്സുമാരിൽ (ജെ.പി.എച്ച്.എൻ) വിരമിക്കൽ അടുത്തവരുമുണ്ട്. സംസ്ഥാനത്ത് പകർച്ചപ്പനി വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രധാന തസ്തികകൾ ഒ ഴിഞ്ഞുകിടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.