Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഐ.ടി.ബി പൊലീസിൽ...

ഐ.ടി.ബി പൊലീസിൽ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ

text_fields
bookmark_border
police
cancel

ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് സേനയിൽ (ഐ.ടി.ബി.പി.എഫ്) താഴെ തസ്തികകളിൽ നിയമനത്തിന് സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 128 ഒഴിവുകളുണ്ട്.

കോൺസ്റ്റബിൾ (അനിമൽ ട്രാൻസ്​പോർട്ട്): ഒഴിവുകൾ -പുരുഷൻ 97, വനിത 18. ശമ്പളം-21,700-69,100 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-25.

കോൺസ്റ്റബിൾ (കെന്നൽമാൻ): പുരുഷന്മാർ മാത്രം, ഒഴിവ്-4. ശമ്പളം-21,700-69,100 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18-27.

ഹെഡ് കോൺസ്റ്റബിൾ (ഡ്രസ്സർ വെറ്ററിനറി: പുരുഷൻ 8, വനിത 1, ശമ്പളനിരക്ക് 25,500-81,100 രൂപ. യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ റഗുലർ പാരാ വെറ്ററിനറി കോഴ്സ് അല്ലെങ്കിൽ ഒരുവർഷത്തിൽ കുറയാത്ത വെറ്ററിനറി തെറാപ്പെറ്റിക്സ്/ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രായപരിധി 18-27.

വിശദവിവരങ്ങൾ https://recruitment.itbpolice.nic.inൽ ലഭ്യമാണ്. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, വിമുക്തഭടന്മാർ, പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career news
News Summary - Constable, Head Constable in ITB Police
Next Story