റെയിൽവേയിൽ കരാർ നിയമനങ്ങളുടെ ചൂളം വിളി
text_fieldsതിരുവനന്തപുരം: വിരമിച്ചവരെ പുനർനിയമിക്കുന്നതിന് പിന്നാലെ റെയിൽവേയിലെ സ്ഥിര ംതസ്തികകളും കരാർ നിയമനത്തിലേക്ക്. ജൂനിയർ എൻജിനീയർ, ഗേറ്റ് കീപ്പർ തസ്തികളിലേ ക്കാണ് ഒരു വർഷത്തേക്ക് താൽക്കാലിക നിയമന നടപടിപുരോഗമിക്കുന്നത്. നിയമനം കര ാർ വ്യവസ്ഥയിലാണെങ്കിലും സ്ഥിരജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകും. ഒരുവർഷം കഴിഞ്ഞാൽ കരാർ പുതുക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ബാധ്യതകളിൽ നിന്നെല്ലാം തലയൂരി കരാർ, സ്വകാര്യവത്കരണം ശക്തമാക്കുന്നതിെൻറ ഭാഗമാണിതെല്ലാം. ഫലത്തിൽ റെയിൽവേയിൽ സ്ഥിരനിയമനം പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് ഈ തീരുമാനങ്ങൾ ഇരുട്ടടിയാകുന്നത്.
സിഗ്നൽ വിഭാഗം, എൻജിനീയറിങ് സെക്ഷനുകളിലാണ് ജൂനിയർ എൻജിനീയർ നിയമനം. നിലവിൽ ഇൗ വിഭാഗങ്ങളിലെല്ലാം സ്ഥിരനിയമനക്കാരാണ്. സേനാവിഭാഗങ്ങളിൽനിന്ന് വിരമിച്ചവരെയാണ് സാധാരണ ഗേറ്റ് കീപ്പർമാരായി നിയമിക്കുന്നത്. 60 വയസ്സ് വരെയായിരുന്നു ഇവരുടെ നിയമനം. രണ്ട് തസ്തികകളിലും സ്ഥിരനിയമനത്തിനുള്ള അതേ പരീക്ഷ നടപടി ക്രമങ്ങളും മാനദണ്ഡങ്ങളുമാണ് കരാർ നിയമനങ്ങളിലും വ്യവസ്ഥ ചെയ്യുന്നത്.
തിരുവനന്തപുരം ഡിവിഷനിലെ 763 തസ്തികകളിലേക്കാണ് വിരമിച്ച ജീവനക്കാരെ നിയമിക്കുന്നത്. േലാക്കോ പൈലറ്റ്മാരൊഴികെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് എന്നിങ്ങനെ എല്ലാ കാറ്റഗറിയിൽനിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. മെക്കാനിക്കൽ വിഭാഗത്തിൽ 300 ട്രാക്ക്മാൻമാരെയാണ് ആവശ്യപ്പെട്ടത്. സമാന്തരമായി നിർബന്ധിത വിരമിക്കലിനുള്ള നടപടികളും പുേരാഗമിക്കുന്നു. ദക്ഷിണ റെയിൽവേയിൽ എല്ലാ കാറ്റഗറിയിലെയും ജീവനക്കാർ ഉൾപ്പെടുന്ന 2900 പേരുടെ പട്ടികയാണ് തയാറാക്കിയത്. ദക്ഷിണ റെയിൽവേക്ക് കീഴിലെ തിരുവനന്തപുരം, പാലക്കാട്, ചെെന്നെ, മധുര, തൃച്ചി, സേലം ഡിവിനുകളിലുള്ളവരാണ് പട്ടികയിലുള്ളത്. ദേശീയതലത്തിൽ ജീവനക്കാരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന് 10 ലക്ഷമായി കുറക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.