മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം
text_fieldsസംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കാൾ സെന്റർ എന്നിവയിലേക്കാണ് നിയമനം. കെ.വി.എസ്.സി രജിസ്ട്രേഷൻ, ലൈറ്റ് മോട്ടോർ ഡ്രൈവിങ് ലൈസൻസ് എന്നിവ വേണം.
ഒഴിവുകൾ ചുവടെ:
- മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വെറ്ററിനറി സർജൻ (BVSc & AH) 156, ശമ്പളം 44,020 രൂപ. പരമാവധി പ്രായം 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്-156, ശമ്പളം 20,065. യോഗ്യത: ആരോഗ്യമുള്ളവരാകണം. പ്രായം 45.
- മൊബൈൽ സർജറി യൂനിറ്റുകൾ: വെറ്ററിനറി സർജൻ (MVSc സർജറി), ഒഴിവുകൾ 12. ശമ്പളം 61,100. പ്രായം: 60.
- വെറ്ററിനറി സർജൻ (BVSc & AH വിത്ത് സർജറി ട്രെയിനിങ്) ഒഴിവുകൾ 12. ശമ്പളം 56,100. പ്രായം: 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളം: 20,065. പ്രായം: 45.
- കാൾ സെന്ററിലെ ഒഴിവുകൾ-വെറ്ററിനറി സർജൻ (BVSc & AH) ഒഴിവുകൾ 3
- വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ (BVSC & AH) - 1, ശമ്പളം 44,020 രൂപ. പ്രായപരിധി 60.
വിജ്ഞാപനം www.ahd.kerala.gov.in, www.cmd.kerala.gov.in ൽ ഏപ്രിൽ ഒമ്പതിന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷഫീസ് വെറ്ററിനറി സർജൻ- 2500 രൂപ; ഡ്രൈവർ-കം-അറ്റൻഡന്റ്- 2000 രൂപ. ഓരോ തസ്തികക്കും ഫീസ് അടക്കം പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.