Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ്​റ്റേറ്റ് ടാക്സ്...

സ്​റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികക്ക്​ കോസ്​റ്റ്​ ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിക്കാർക്ക് 'അയോഗ്യത'

text_fields
bookmark_border
സ്​റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികക്ക്​ കോസ്​റ്റ്​ ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിക്കാർക്ക് അയോഗ്യത
cancel

തി​രു​വ​ന​ന്ത​പു​രം: സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് പി. ​എ​സ്.​സി വി​ജ്ഞാ​പ​ന​ത്തി​ൽ കോ​സ്​​റ്റ്​ ആ​ൻ​ഡ് മാ​നേ​ജ്മെൻറ് അ​ക്കൗ​ണ്ട​ൻ​സി​ക്കാ​ർ​ക്ക് 'അ​യോ​ഗ്യ​ത'.

സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ൽ സം​സ്ഥാ​ന ടാ​ക്സ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ലാ​ണ് കോ​സ്​​റ്റ്​ ആ​ൻ​ഡ് മാ​നേ​ജ്മെൻറ് അ​ക്കൗ​ണ്ട​ൻ​സി​ക്കാ​രെ ത​ഴ​ഞ്ഞ​ത്. നി​ല​വി​ലു​ള്ള നാ​ല് ഒ​ഴി​വു​ക​ളി​ൽ ബി​രു​ദ​വും നി​യ​മ​ബി​രു​ദ​വും അ​ല്ലെ​ങ്കി​ൽ ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ് ആ​ക്ട് നി​ർ​വ​ച​ന പ്ര​കാ​ര​മു​ള്ള ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ് (ഇ​ൻ​റ​ർ) ജ​യി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. ഇ​തി​നു​പു​റ​മെ കൊ​മേ​ഴ്സി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​സി​ന​സ് അ​ഡ്മി​നി​സ്​​ട്രേ​ഷ​നി​ലു​ള്ള (ഫി​നാ​ൻ​സ്) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​യാ​യി വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്.

ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റും കോ​സ്​​റ്റ്​ ആ​ൻ​ഡ് മാ​നേ​ജ്മെൻറ് അ​ക്കൗ​ണ്ട​ൻ​റും ത​ത്തു​ല്യ​യോ​ഗ്യ​താ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ന​വം​ബ​ർ 28ന് ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഉ​ത്ത​ര​വ് പി.​എ​സ്.​സി​ക്ക് കൈ​മാ​റി​യ​ല്ലാ​തെ ഇ​തു​സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ റൂ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ നാ​ളി​തു​വ​രെ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. സ്പെ​ഷ​ൽ റൂ​ളി​ൽ മാ​റ്റം വ​രു​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ പി.​എ​സ്.​സി​ക്കും തു​ട​ർ​ന്നു​ള്ള വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ യോ​ഗ്യ​ത​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ സാ​ധി​ക്കൂ. ഇ​തോ​ടെ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥി​ലാ​ണ് പ​ല​രും.

അ​തേ​സ​മ​യം വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും കോ​സ്​​റ്റ്​ ആ​ൻ​ഡ് മാ​നേ​ജ്മെൻറ് അ​ക്കൗ​ണ്ട​ൻ​സി​ക്കാ​ർ​ക്കും സ്​​റ്റേ​റ്റ് ടാ​ക്സ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് പി.​എ​സ്.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നാ​യി ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നി​ൽ സം​വി​ധാ​ന​ത്തി​ലെ യോ​ഗ്യ​ത കോ​ള​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള 'ഇ​ക്വ​ല​ൻ​റ് ഓ​ർ ഹ​യ​ർ' എ​ന്ന ബ​ട്ട​ണി​ൽ ക്ലി​ക് ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​പ്​​ലോ​ഡ് ചെ​യ്താ​ൽ മ​തി​യാ​കും. അ​ല്ലാ​ത്ത​പ​ക്ഷം രേ​ഖ പ​രി​ശോ​ധ​ന വേ​ള​യി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജൂ​ൺ ര​ണ്ടാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - Cost and Management Accountants 'Ineligible' for State Tax Officer post
Next Story