Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനീലിറ്റിൽ പ്രോഗ്രാമർ,...

നീലിറ്റിൽ പ്രോഗ്രാമർ, നെറ്റ്​വർക്ക്​ എൻജിനീയർ, സിസ്റ്റം അനലിസ്റ്റ്​, കൺസൾട്ടന്‍റ്​; 126 ഒഴിവുകൾ

text_fields
bookmark_border
Job Vacancy
cancel

ഡൽഹിയിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇലക്​ട്രോണിക്സ്​ ആൻഡ്​​ ഇൻഫർമേഷൻ ടെക്​നോളജി (നീലിറ്റ്​) ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു. ഡൽഹി, കൊൽക്കത്ത, സെക്കന്ദരാബാദ്​, മീററ്റ്​ എന്നിവിടങ്ങളിലാണ്​ നിയമനം. 126 ഒഴിവുകൾ​. അസിസ്റ്റന്‍റ്​ പ്രോഗ്രാമർ 'ബി'-സി, ഡൽഹി-ഒഴിവുകൾ 20, കൊൽക്കത്ത 5, സെക്കന്ദരാബാദ് 2, ശമ്പളം 22,154 രൂപ. അസിസ്റ്റന്‍റ്​ നെറ്റ്​വർക്ക്​ എൻജിനീയർ 'ബി'-സി, ഡൽഹി 2, ശമ്പളം 22,154 രൂപ. സീനിയർ പ്രോഗ്രാമർ-സി, ഡൽഹി 65, കൊൽക്കത്ത 3, ശമ്പളം 40,810 രൂപ. പ്രോഗ്രാമർ-സി, ഡൽഹി 1, ശമ്പളം 34,980 രൂപ. നെറ്റ്​വർക്ക്​ സ്​പെഷലിസ്റ്റ്​-സി, ഡൽഹി 2, കൊൽക്കത്ത 2, ശമ്പളം 40,810 രൂപ. സിസ്റ്റം അനലിസ്റ്റ്​-സി, ഡൽഹി 12, ശമ്പളം 52,470 രൂപ. പ്രോഗ്രാമർ അസിസ്റ്റന്‍റ്​-എ, മീററ്റ്​ 2, ശമ്പളം 21,420 രൂപ. സീനിയർ കൺസൾട്ടന്‍റ്​-സി.ഇ, ഡൽഹി 5, ശമ്പളം 90,000-1,25,000 രൂപ. കൺസൾട്ടന്‍റ്​ -സി.ഇ, ഡൽഹി 5, ശമ്പളം 60,000-90,000 രൂപ. വിജ്ഞാപനം https://nielit.gov.in/delhiൽ. അപേക്ഷ ഓൺലൈനായി ജനുവരി 9 വരെ​. ഡൽഹി നീലിറ്റിൽ സയന്‍റിസ്​റ്റ്​ ബി (ഗ്രൂപ് എ) തസ്തികയിൽ 16 ഒഴിവുകൾ ലഭ്യമാണ്​. ശമ്പളനിരക്ക്​ 56,100-1,77,500 രൂപ. കൂടുതൽ വിവരങ്ങൾ www.nielit.gov.inൽ. അപേക്ഷ ഓൺലൈനായി ജനുവരി 18നകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIELIT Delhi Centre
News Summary - Delhi National Institute of Electronics and Information Technology
Next Story