Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2022 8:47 AM IST Updated On
date_range 5 Dec 2022 8:47 AM ISTമെഡിക്കൽ കോളജിൽ ഡെപ്യൂട്ടേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ എൽ.ഡി ക്ലർക്ക് (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ സേവനം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നുവർഷ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാർക്ക് അപേക്ഷിക്കാം.
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. അപേക്ഷ, ബയോഡാറ്റ, കേരള സർവിസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്‍റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695 011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story