കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ)
text_fieldsകേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി പരസ്യനമ്പർ 01.2024 പ്രകാരം ഗേറ്റ് സ്കോർ കാർഡുള്ളവരിൽനിന്ന് ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, അപേക്ഷാഫോറം സെപ്റ്റംബർ 21ലെ എംപ്ലോയ്മെന്റ് ന്യൂസ് വാരികയിൽ (കേന്ദ്രസർക്കാർ പ്രസിദ്ധീകരണം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 95,000 രൂപ ശമ്പളം ലഭിക്കും. ന്യൂഡൽഹിയിലായിരിക്കും നിയമനം. 160 ഒഴിവുകളുണ്ട്.
യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) (സി.എസ്/ഐ.ടി വിഷയങ്ങളിൽ 80 ഒഴിവുകളും ഇ.സിക്ക് 80 ഒഴിവുകളും ലഭ്യമാണ്).
2022/2023/2024 വർഷം ഗേറ്റ് സ്കോർ നേടിയിരിക്കണം. പ്രായപരിധി 30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്ത ഭടന്മാർ/കേന്ദ്രസർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ഗ്രൂപ് ബി നോൺ ഗെസറ്റഡ് വിഭാഗങ്ങളിൽപെടുന്ന തസ്തികയാണിത്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. വിവരങ്ങൾ https://cabsec.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.