Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡിജിറ്റൽ സർവകലാശാലയിൽ ...

ഡിജിറ്റൽ സർവകലാശാലയിൽ എം.ടെക്, എം.എസ് സി, എം.ബി.എ

text_fields
bookmark_border
Digital University
cancel

ഡിജിറ്റൽ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ (ടെക്നോപാർക്ക്, തിരുവനന്തപുരം) വിവിധ പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം https://duk.ac.inൽ. എം.ടെക്-കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സ്‍പെഷലൈസേഷനുകൾ-കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്), സീറ്റുകൾ 90. യോഗ്യത: ബി.ടെക്/ബി.ഇ സി.സി.എസ്/ഐ.ടി/ഇ.സി/ഇ.ഇ/ഇൻസ്ട്രുമെന്റേഷൻ)/എം.സി.എ/എം.എസ് സി(സി.എസ്/ഐ.ടി)/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ.

എം.ടെക്-ഇലക്ട്രോണിക്സ് എൻജിനീയറിങ് (സ്‍പെഷലൈസേഷൻ-ആർട്ടിഫിഷൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസിങ് ആൻഡ് ഓട്ടോമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ്-റോബോട്ടിക്സ്, കമ്പ്യൂട്ടേഷനൽ ഇമേജിങ്), സീറ്റുകൾ 60, യോഗ്യത: BTech/BE (EE/ECE/AEI/EI/റോബോട്ടിക്സ്)/MSc ഇലക്ടോണിക്സ്/ഇൻസ്ട്രുമെന്റേഷൻ 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം; ഗേറ്റ് സ്കോർ.

എം.ടെക്-ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ, സീറ്റുകൾ 20. യോഗ്യത: ബി.ടെക്/എം.എസ് സി. എം.എസ് സി-കമ്പ്യൂട്ടർ സയൻസ് (സ്‍പെഷലൈസേഷനുകൾ-മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ സിസ്റ്റംസ് എൻജിനീയറിങ്, സ്പീച്ച് & ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക്ചെയിൻ ടെക്നോളജീസ്), യോഗ്യത: 60 ശതമാനം മാർക്കോടെ സയൻസ്/എൻജിനീയറിങ് ബിരുദം (മാത്സ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ, ബി.ഇ/ബി.കെട് (ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻസ്) . എം.എസ് സി-കമ്പ്യൂട്ടർ സയൻസ് (സ്‍പെഷലൈസേഷൻ-ഡാറ്റാ അനലിറ്റിക്സ്, ജിയോസ്‍പേഷ്യൽ അനലിറ്റിക്സ്എം .എസ് സി-ഡാറ്റാ അനലിറ്റിക്സ്, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ് സി (ജിയോളജി/ജിയോഗ്രഫി/സി.എസ്/ഇൻഫർമാറ്റിക്സ് അല്ലെങ്കിൽ ബി.ടെക് സിവിൽ)/ബി.എസ്.സി (ബയോളജിക്കൽ സയൻസസ്/കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) . എം.എസ്.സി-ഇലക്ട്രോണിക്സ്, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.ടെക്/ബി.സി.എ/എം.ബി.ബി.എസ് യം. എം.എസ്.സി-ഇക്കോളജി-യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.ടെക്/ബി.ഇ (സിവിൽ/മെക്കാനിക്കൽ/കെമിക്കൽ) .

എം.ബി.എ (സ്‍പെഷലൈസേഷനുകൾ-ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, എച്ച്.ആർ, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപറേഷൻസ്, സിസ്റ്റംസ് ടെക്നോളജി മാനേജ്മെന്റ്), യോഗ്യത: ഡിഗ്രി/പി.ജി 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അപേക്ഷ ഓൺലൈനായി മേയ് ഒന്നിനകം സമർപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital University
News Summary - At the Digital University M.Tech, M.Sc, MBA
Next Story